നിയമവിരുദ്ധ പ്രക്ഷോഭം നടത്തിയ പുരോഹിതന്മാര്‍ക്ക് തടവ് ശിക്ഷ
മനാമ : ബഹറിനില്‍ നിയമവിരുദ്ധ പ്രക്ഷോഭം നടത്തിയ കേസില്‍ മൂന്ന് പുരോഹിതന്മാര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി തടവ് ശിക്ഷ വിധിച്ചു. ഇസ ഖാസിം എന്ന മത പുരോഹിതന്റെ ബഹ്‌റിന്‍ പൗരത്വം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ദുറാസില്‍ വെച്ച് നിയമവിരുദ്ധ പ്രക്ഷോഭം നടത്തിയതിനാണ് ഇവര്‍ അറസ്റ്റിലായത്.

ഫദല്‍ അല്‍ സഖി, മൊഹമ്മദ് ജവാദ് എന്നിവര്‍ക്ക് രണ്ട് വര്‍ഷം വീതവും, കൂട്ടുപ്രതിയായ മജീദ് അല്‍ മിഷാലിന് ഒരു വര്‍ഷവുമാണ് തടവ് വിധിച്ചിരിക്കുന്നത്.












Click it and Unblock the Notifications