Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി യുഎഇയിലേക്ക്; പ്രവാസികള്‍ക്ക് പ്രതീക്ഷ, ഏകദിന സന്ദര്‍ശനം

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേക്ക്. ഈ മാസം 28ന് അദ്ദേഹം യുഎഇ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി ജര്‍മനി സന്ദര്‍ശിക്കുന്നുണ്ട്. അവിടെ നിന്ന് തിരിക്കുംവഴിയാണ് യുഎഇയില്‍ ഇറങ്ങുക. ഏകദിന സന്ദര്‍ശന ശേഷം രാത്രി തന്നെ മോദി ഇന്ത്യയിലേക്ക് മടങ്ങും. ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ മോദി അനുശോചനം അറിയിക്കും. പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദുമായി ചര്‍ച്ച നടത്തുകയും ചെയ്യും. മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രവാസി സൗഹൃദ പ്രഖ്യാപനമുണ്ടാകുമോ എന്നാണ് പ്രവാസി സമൂഹം ഉറ്റുനോക്കുന്നത്.

n

ഇക്കഴിഞ്ഞ ജനുവരിയില്‍ മോദി യുഎഇയിലെത്തുമെന്നാണ് നേരത്തെ കരുതിയിരുന്നത്. ദുബായ് ഫെസ്റ്റിവലിന്റെ ഭാഗമായിട്ടാണ് യാത്ര പദ്ധതിയിട്ടത്. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ അന്ന് ഒപ്പുവയ്ക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കൊവിഡിന്റെ വ്യാപന സാധ്യത നിലനിന്നതിനാല്‍ മോദിയുടെ യാത്ര മാറ്റിവച്ചു. വ്യാപാര പങ്കാളിത്ത കരാര്‍ ഫെബ്രുവരിയില്‍ മോദിയും ശൈഖ് മുഹമ്മദും ഒപ്പുവച്ചു. ഓണ്‍ലൈന്‍ വഴി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു കരാര്‍ ഒപ്പുവച്ചത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 11500 കോടി ഡോളര്‍ എത്തിക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യം. കരാര്‍ ഒപ്പുവച്ച ശേഷം ആദ്യമായിട്ടാണ് മോദി യുഎഇയില്‍ എത്താന്‍ പോകുന്നത്.

2021ല്‍ യുഎഇയുമായി ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തിയ രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. യുഎഇ ലോകരാജ്യങ്ങളുമായി നടത്തിയ മൊത്തം വ്യാപാരത്തിന്റെ 9 ശതമാനം ഇന്ത്യയുമായിട്ടായിരുന്നു. മോദിയുടെ നാലാം യുഎഇ സന്ദര്‍ശനമാണ് നടക്കാന്‍ പോകുന്നത്. 2015, 2018, 2019 വര്‍ഷങ്ങളില്‍ മോദി യുഎഇ സന്ദര്‍ശിച്ചിരുന്നു. 2016, 2017 വര്‍ഷങ്ങളില്‍ ശൈഖ് മുഹമ്മദ് ഇന്ത്യയും സന്ദര്‍ശിച്ചു.

2019ല്‍ യുഎഇയിലെത്തിയ വേളയില്‍ യുഎഇയുടെ ഏറ്റവും വലിയ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് നല്‍കി മോദിയെ ആദരിച്ചിരുന്നു. യുഎഇ പ്രസിഡന്റിന്റെ മരണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. അന്ന് ദേശീയ പതാക താഴ്ത്തിക്കെട്ടുകയും ആഘോഷങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനാണ് ഇന്ത്യയുടെ ഉദ്ദേശം. യുഎഇയുമായുള്ള ബന്ധം എന്തുകൊണ്ടും ഗുണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+