Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി മോദി യു.എ.ഇ സന്ദര്‍ശനത്തിനെത്തുന്നു.

ദുബായ്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി മോദി യുഎഇ ല്‍ എത്തുന്നത്. ഇന്ദിരാഗാന്ധിക്കു ശേഷം യു.എ.ഇ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാന മന്ത്രിയായിരിക്കും നരേന്ദ്രമോദി. 34 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇ സന്ദര്‍ശിക്കുന്നതെന്ന പ്രതേകതയും ഈ സന്ദര്‍ശനത്തിനുണ്ട്.

16ാം തിയ്യതി അബുദാബിയിലെത്തുന്ന അദ്ധേഹം അബുദാബിയില്‍ യു.എ.ഇ ഭരണാധികാരികളുമായി ചര്‍ച്ചകള്‍ നടത്തും. 17 ാം തിയ്യതി ദുബൈ ഐ.സി.സി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് യു.എ.ഇ ലെ മോദി അനുകൂലികളും യു.എ.ഇ ലെ ഇന്ത്യന്‍ എംബസിയും. തന്ത്രപ്രധാനമായ പല കാര്യങ്ങളിലും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തുമെന്നാണ് പൊതുവെ വിലയിരുത്തല്‍.

സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പ് വെക്കുമെന്നും പ്രമുഖര്‍ നിരീക്ഷിക്കുന്നു. യു.എ.ഇ ലെ ഇന്ത്യന്‍ സമൂഹവും ഏറെ പ്രതീക്ഷയോടെയാണ് മോദിയുടെ സന്ദര്‍ശനത്തെ നോക്കികാണുന്നത്.

narendramodi

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമുമായും മോദി കൂടിക്കാഴ്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+