പെരുന്നാള്‍ പ്രമാണിച്ച് യുഎഇ ജയിലുകളില്‍ നിന്നും തടവുകാര്‍ക്ക് മോചനം
യുഎഇ: ബലിപെരുന്നാള്‍ പ്രമാണിച്ച് വിവിധ പ്രവിശ്യാ ഭരണാധികാരികള്‍ തടവുകാരെ മോചിപ്പിക്കുന്നതിനായുള്ള നിര്‍ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ കാരുണ്യത്തില്‍ റാസല്‍ഖൈമയില്‍ നിന്നും 238 തടവുകാരും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാരുണ്യത്തില്‍ ദുബായ് ജയിലുകളില്‍ നിന്നും 490 തടവുകാരും താമസിയാതെ മോചിതരാവും.

പോലീസും ബന്ധപ്പെട്ട വകുപ്പും ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു. അതിനിടയില്‍ യുഎഇ തടവറകളില്‍ നിന്ന് ജയില്‍വാസം പൂര്‍ത്തിയാക്കിയശേഷം നാട്ടില്‍ പോകാന്‍ ടിക്കറ്റിനു പണമില്ലാതെ വിഷമിക്കുന്ന 305 പേരുടെ നാടുകടത്തല്‍ ചെലവ് ഖലീഫാ ഫൗണ്ടേഷന്‍ വഹിക്കും.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയും ഖലീഫാ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.












Click it and Unblock the Notifications