എന്ന് നിന്റെ മൊയ്തീന്‍ തിരക്കഥ പ്രകാശനത്തിന് താരങ്ങളെത്തും
ഷാര്‍ജ: 34ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ മലയാള സിനിമയ്ക്ക് പുതു വസന്തം സമ്മാനിച്ച എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ തിരക്കഥാ പ്രകാശനം അരങ്ങേറും. നവംബര്‍ 12 ന് രാത്രി 8 മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ചടങ്ങില്‍ ചിത്രത്തിന്റെ സംവിധായകന്‍ ആര്‍.എസ് വിമല്‍, നായകന്‍ പ്യഥ്വിരാജ്, നായിക പാര്‍വ്വതി, ബി.പി മൊയ്തീന്റെ സഹോദരന്‍ റഷീദ് എന്നിവര്‍ പങ്കെടുക്കും. അതിനിടെ നവംബര്‍ ഒമ്പത് തിങ്കളാഴ്ച രാത്രി നിശ്ചയിച്ചിരുന്ന മോഹന്‍ലാലിന്റെ പരിപാടി റദ്ദ് ചെയ്തതായും സംഘാടകര്‍ അറിയിച്ചു.

സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹത്തിന് പരിപാടിയില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പരിപാടി റദ്ദ് ചെയ്യുന്നതെന്നും സംഘാടകര്‍ അറിയിച്ചു.












Click it and Unblock the Notifications