ലോകത്തെ അരക്ഷിതാവസ്ഥ മാറാന്‍ ഭരണകര്‍ത്താക്കള്‍ ഉമറിന്റെ ഭരണം മാതൃകയാക്കണം: പ്രൊഫ: സജ്ജാദ് ഇബ്രാഹിം
ദുബായ്: ലോക രാജ്യങ്ങളില്‍ ഉണ്ടായികൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ഏതെങ്കിലും ഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ മാത്രമല്ലെന്നും സമൂഹത്തിലാകമാനം സമധാനം സാധ്യമാകാന്‍ എല്ലാ ജന വിഭാഗവും മുന്നോട്ടുവരണമെന്നും പ്രൊഫ: സജ്ജാദ് ഇബ്രാഹിം
അഭിപ്രായപ്പെട്ടു. ലോകത്ത് നടക്കുന്ന എല്ലാ വിപ്ലവത്തിനും പിന്നില്‍ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും, മതം രഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്ന ആധുനിക കാലഘട്ടത്തിലാണ് ശിഹാബ് തങ്ങളെ പോലെയുള്ളവരുടെ വീക്ഷണങ്ങളും പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യമര്‍ഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകരാജ്യങ്ങളില്‍ ഇന്നുണ്ടായികൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥ മാറാന്‍ ലോക രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ ഉമറിന്റെ ഭരണം മാതൃകയാക്കണം എന്ന് കേരള യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് മേധാവി ഡോ:സജ്ജാദ് ഇബ്രാഹിം അഭിപ്രായപ്പെട്ടു. സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെ ആദ്യ സെഷനായ അക്കാദമിക് സെഷനില്‍ 'സയ്യിദ് ശിഹാബ് മാനവികതയുടെ ഉപാസകന്‍'' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ:പുത്തൂര്‍ റഹ്മാന്‍, ജില്ലാ കെ.എം.സി.സി നേതാക്കളായ മുസ്തഫ വേങ്ങര, ഇ.ആര്‍ അലി മാസ്റ്റര്‍, കെ.പി.എ സലാം എന്നിവര്‍ സംബന്ധിച്ചു.
സയ്യിദ് ശിഹാബ് ഔട്ട് സ്റ്റാന്റിംഗ് പേഴ്‌സണാലിറ്റ2016 അവാര്‍ഡ്‌ന് അര്‍ഹരായ വേണു കുന്നപള്ളി (അത്താരിദ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഷമീന സലിം (ജി.ടി ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഷാജി ഐക്കര (ഈഫെല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്), എക്‌സലന്റ് സി.എസ്.ആര്‍ ആക്റ്റിവിററ്റീസ് അവാര്‍ഡ് 2016 ( അല്‍ മുര്ഷിദി ഗ്രൂപ്പ്) എന്നിവരകുള്ള അവാര്‍ഡ് ഹോളി ഖുര്‍ആന്‍ മീഡിയ മേധാവി അഹമ്മദ് സായിദ് നല്‍കി.
സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമിറ്റിന്റെ രണ്ടാം സെഷനോട് അനുബന്ധിച്ചുകൊണ്ട് ജില്ലാ കെ.എം.സി.സി മീഡിയ വിഭാഗം 'സയ്യിദ് ശിഹാബ് ഒരു സമകാലിക വായന' എന്ന വിഷത്തില്‍ ജില്ലയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെ പ്രബന്ധ മത്സരത്തില്‍ വിജയികളായ മുഹമ്മദ് ഹനീഫ് തളിക്കുളം, നസീര്‍ ഗസ്സാലി, സക്കീര്‍ പാലത്തിങ്ങല്‍ എന്നിവര്‍കുള്ള സമ്മാനം സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ , സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നല്‍കി.
ജില്ലാ കെ.എം.സി.സി നേതാക്കളായ നിഹ്മതുള്ള മങ്കട, വി.കെ റഷീദ് താനൂര്‍ അബൂബക്കര്‍ ബി.പി അങ്ങാടി,സിദ്ദീഖ് കാലൊടി,ഒ.ടി സലാം, കെ.എം ജമാല്‍, ഹംസു കാവണ്ണയില്‍,ജലീല്‍ കൊണ്ടോട്ടി എന്നിവര്‍ പരിപാടിക്ക് നേത്രത്വം നല്‍കി. സയ്യിദ് ഹാമിദ് കൊയമ്മ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടിയില്‍ ജില്ലാ കെ.എം.സി.സി ജന:സെക്രട്ടറി പി.വി നാസര്‍ സ്വാഗതവും സെക്രട്ടറി കരീം കാലടി നന്ദിയും പറഞ്ഞു.












Click it and Unblock the Notifications