കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് ഉള്‍പ്പടെ വീട് ഒരുക്കാന്‍ ദുബായ് മുന്‍സിപ്പാലിറ്റി
ദുബായ്: ദുബായില്‍ സ്വന്തമായി ഒരു വീട് ഇല്ലാതെ വാടകയ്ക്ക് താമസിയ്ക്കുന്ന ഒട്ടേറെ പ്രവാസകളും സ്വദേശികളും ഉണ്ട്. ഇത്തരക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ദുബായ് മുന്‍സിപ്പാലിറ്റി മുന്‍കൈ എടുത്ത് വീടില്ലാത്ത വര്‍ക്ക് കുറഞ്ഞ നിരക്കില്‍ വീട് വച്ച് നല്‍കാന്‍ പദ്ധതിയിടുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം എഞ്ചിനീയറിംഗ് ആന്റ് പ്ളാനിംഗ് ഡയറക്ടര്‍ അബ്ദുള്ള റഫിയ ആണ് മുന്നോട്ട് വച്ചത്. എന്നാല്‍ നിര്‍ദ്ദേശം അംഗീകരിയ്ക്കപ്പെടുമോ എന്ന കാര്യത്തിസല്‍ ഉറപ്പില്ല.
തൊഴിലിടങ്ങളില്‍ നിന്ന് വളരെ അകലായിട്ടാണ് പ്രവാസികളും സ്വദേശികളും താമസിയ്ക്കുന്നത്. തൊഴില്‍ സ്ഥലത്തേയ്ക്കുള്ള ഇവരുടെ യാത്രകള്‍ ഗതാഗത കുരുക്ക് ഉണ്ടാക്കുന്നു. ഈ ഒരു അവസ്ഥ കൂടി പരിഗണിച്ചാണ് തൊഴിലിടങ്ങളില്‍ നിന്ന് വളരെ അകലെയല്ലാതെ സാധാരണക്കാര്‍ക്ക് വീടൊരുക്കാന്‍ മുന്‍സിപ്പാലിറ്റി ആലോചിയ്ക്കുന്നത്.

മധ്യനിര വരുമാനക്കാരായ പലര്‍ക്കും സ്വന്തം അപ്പാര്‍ട്ട്‌മെന്റ് എന്നത് ദീര്‍ഘനാളത്തെ സ്വപ്‌നമാണ്. ഇത്തരക്കാര്‍ക്കാണ് പദ്ധതിയുടെ ഗുണം ഏറ്റവും അധികം ലഭ്യമാവുക. വാടക നല്‍കുന്നതിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമായി ഒരു വീട് സ്വന്തമാക്കാം.
ദുബായ് ഉള്‍പ്പടെയുള്ള യുഎഇ എമിറേറ്റുകളില്‍ വാടക വര്‍ധിപ്പിച്ചതും ഇടത്തരക്കാര്‍ക്ക് തിരിച്ചടിയായി. പദ്ധതി നടപ്പിലാക്കിയാല്‍ വാടക വര്‍ധനയില്‍ നിന്നും സാധാരണക്കാര്‍ രക്ഷപ്പെടും. പദ്ധതിയ്ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിച്ച് വരികയാണ്. അധികം വൈകാതെ എല്ലാവര്‍ക്കും അനുയോജ്യമായ ഒരിടത്ത് പാര്‍പ്പിട പദ്ധതി നടപ്പാക്കും എന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications