എട്ടുവയസ്സുകാരന്റെ കൊല പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രൊസിക്യൂഷന്‍!!!
ദുബായ്: എട്ട് വയസ്സ് മാത്രമുള്ള ബാലനെ കാറില്‍ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധ ശിക്ഷനല്‍കണമെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതി ഒരുതരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നും വളരെ പൈശാചികമായാണ് പ്രതി ക്യത്യം നിര്‍വ്വഹിച്ചതെന്നും പ്രൊസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
ജോര്‍ദാന്‍ സ്വദേശിയായ നിദാല്‍ ഈസ്സാ അബ്ദുള്ള അബു അലി എന്ന 48 കാരനാണ് പ്രതി. ഇയാളുടെ സുഹ്യത്ത് കൂടിയായ ജോര്‍ദാനില്‍ നിന്നുള്ള വ്യക്തിയുടെ എട്ട് വയസ്സ് മാത്രം പ്രായമുള്ള ഉബൈദ സെദ്ഖി എന്ന ബാലനാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്.

ഷാര്‍ജയില്‍ പിതാവിന്റെ വര്‍ക്ക് ഷോപ്പിന് പുറത്ത് കളിച്ച് കൊണ്ടിരിക്കുന്ന കുട്ടിയെ കളിപ്പാട്ടം വാങ്ങിച്ചു തരാമെന്ന് പറഞ്ഞാണ് പ്രതി കാറില്‍ തട്ടികൊണ്ട് പോയത്. പിന്നീട് കുട്ടിയുടെ മ്യതശരീരം ദുബായിലെ അല്‍ വര്‍കയില്‍ റോഡരികില്‍ കണ്ടെത്തുകയായിരുന്നു.
പോലീസ് നടത്തിയ അന്യേഷണത്തില്‍ പ്രതി കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിനു ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം 20 നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. 24 മണിക്കൂറിനുള്ളില്‍ പോലീസ് പ്രതിയെ കണ്ടെത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications