ഷാര്‍ജ പോലീസിനു അഭിമാനം; മലായാളിയെ കുത്തിക്കൊന്ന പ്രതിയെ 12 മണിക്കൂറിനുള്ളില്‍ കുടുക്കി.
ഷാര്‍ജ: ഷാര്‍ജ മൈസലൂണിലെ മജസ്റ്റിക് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായ തിരൂര്‍ സ്വദേശി അലിയെ കുത്തികൊന്ന കേസിലെ പ്രതിയെ പോലീസ് 12 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച കാലത്ത് 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. പാക്കിസ്ഥാന്‍ സ്വദേശിയായ പ്രതി പണം അപഹരിക്കാനുള്ള ശ്രമത്തിനിടെയാണ് അലിയെ കുത്തിവീഴ്ത്തിയത്.
പിന്നീട് ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തുള്ള സ്ഥാപനത്തിലെ ജീവനക്കാരാണ് കുത്തേറ്റ് കിടക്കുന്ന അലിയെ ആദ്യം കണ്ടത്. ഉടനെ സ്ഥലത്തെത്തിയ പോലീസ് പാരാമെഡിക്കല്‍ വിഭാഗം അലിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

അടുത്തുള്ള സ്ഥാപനത്തില്‍ ഘടിപ്പിച്ചിട്ടുള്ള സുരക്ഷാ കേമറയില്‍ സംഭവത്തിനു ശേഷം ഒരാള്‍ ഓടി മറയുന്നത് പതിഞ്ഞിരുന്നു. 12 മണിക്കൂറിനുള്ളില്‍ പ്രതിയെ കുടുക്കിയ സിഐഡി വിഭാഗത്തിലെ ഉദ്യോഗസ്ഥരെ പോലീസ് ഓപ്പറേഷന്‍ വിഭാഗം മേധാവി കേണല്‍ മുഹമ്മദ് അല്‍ ബയാത് അഭിനന്ദിച്ചു.












Click it and Unblock the Notifications