പരസ്യ നിഷേധം: തേജസ് റീഡേഴ്സ് ഫോറം ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു
ഷാര്‍ജ: സര്‍ക്കാര്‍ പരസ്യങ്ങള്‍ തേജസ് പത്രത്തിന് മാത്രം നിഷേധിക്കുന്ന വിഷയത്തില്‍ യു.എ.ഇ. തേജസ്സ് റീഡേഴ്സ് ഫോറം ഷാര്‍ജ ലാവണ്ടര്‍ ഹോട്ടല്‍ ഹാളില്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു.
മാധ്യമ, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നറിയപ്പെടുന്ന മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് വിമര്‍ശനങ്ങളെ ഭയക്കുന്നത് കൊണ്ടാണന്ന് യോഗം വിലയിരുത്തി.

തേജസ്സിന് മാത്രമായുള്ള ഈ വിലക്ക് ഉടന്‍ പിന്‍വലിക്കണമെന്ന് റീഡേഴ്സ് ഫോറം പ്രമേയത്തിലൂടെ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഫൈസല്‍ ഇസ്സുദ്ദീന്‍ വിഷയം അവതരിപ്പിച്ചു. ഗ്ലോബല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ മജീദ് ചടങ്ങ് നിയന്ത്രിച്ചു. കബീര്‍ എടവണ്ണ സ്വാഗതവും ഇ.പി. നാസ്സര്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications