യുഎഇ: നബിദിനം, ഡിസംബര്‍ 11ന് പൊതു അവധി, വിപണി പ്രവര്‍ത്തിക്കില്ല
ഡിസംബര്‍ 11 ഞായറാഴ്ചയായിരിക്കും പൊതു അവധി
ദുബായ്: നബിദിനത്തോടനുബന്ധിച്ച് യുഎഇയില്‍ ഡിസംബര്‍ 11ന് പൊതു അവധി. സ്വകാര്യ മേഖലയക്കും ഡിസംബര്‍ 11 ഞായറാഴ്ചയായിരിക്കും പൊതു അവധി. യുഎഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രി സാഖര്‍ ഗോബാഷാണ് പൊതു അവധി പ്രഖ്യാപിച്ചത്.
ഷെയ്ഖ് ഖലീഫ ബിന്‍ അല്‍ നഹ്യാന്, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, സുപ്രീം കൗണ്‍സില്‍, ഏഴ് എമിറ്റുകളുടെ ഭരണാധികാരികള്‍ എന്നിവര്‍ക്ക് മന്ത്രി സാഖര്‍ ഗോബാഷ് നബിദിനാശംസകള്‍ നേര്‍ന്നു. എല്ലാ യുഎഇ നിവാസികള്‍ക്കും നബിദിനാശംസകള്‍ നേര്‍ന്ന മന്ത്രി എല്ലാ അറബ് ഇസ്ലാമിക് രാജ്യങ്ങള്‍ക്കും സന്തോഷവും സമ്പല്‍സമൃദ്ധിയും ഉണ്ടാവാന്‍ പ്രാര്‍ത്ഥിയ്ക്കണമെന്നും ആവശ്യപ്പെട്ടു.

പൊതു അവധിയായ ഡിസംബര്‍ 11ന് യുഎഇയിലെ വിപണികളും അടഞ്ഞുകിടക്കും. ഡിസംബര്‍ 12ന് തന്നെ വിപണി തുറന്നുപ്രവര്‍ത്തിക്കുമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റി വ്യക്തമാക്കി. യുഎഇ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പ്രഖ്യാപന പ്രകാരമാണ് പൊതുഅവധി.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications