കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില കൂടുന്പോള്‍ മോദിയ വിമര്‍ശിച്ച പ്രവാസികള്‍ ഇനി എന്ത് ചെയ്യും?യുഎഇയിലും വില കൂടുന്നു?

Google Oneindia Malayalam News

ദുബായ്: യുഎഇയിലും ഇനി പെട്രോള്‍ വില കൂടും. ഓഗസ്റ്റ് ഒന്ന് മുതല്‍ പെട്രോള്‍ ഡീസല്‍ സബ്‌സിഡി പിന്‍വലിയ്ക്കാന്‍ ഊര്‍ജ്ജമന്ത്രാലയത്തിന്റെ തീരുമാനം. ആഗോള വിലയ്ക്ക് അനുലരിച്ച് ഓരോ മാസവും പെട്രോള്‍, ഡീസല്‍ വില പുതുക്കി നിശ്ചയിക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.

രാജ്യത്തെ പ്രധാന വരുമാന മാര്‍ഗമായ പെട്രോള്‍, ഡീസല്‍ മറ്റ് പ്രകൃതി വാതകങ്ങള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സബ്‌സിഡി മാറ്റുന്നത്. എല്ലാമാസവും ആഗോള വിപണിയിലെ വിലയ്ക്ക് അനുസരിച്ച് യുഎഇയിലും ഇന്ധനവിലയില്‍ മാറ്റമുണ്ടാകുമെന്ന് ഊര്‍ജ്ജ വകുപ്പ് മന്ത്രി സുഹൈല്‍ അല്‍ മസ്രോയ് പറഞ്ഞു.

Dubai

സബ്‌സിഡി പിന്‍വലിയ്ക്കുന്നതോടെ എണ്ണവില കുടുകയും ഉപഭോഗം നിയന്ത്രിയ്ക്കാന്‍ കഴിയുകയും ചെയ്യുമെന്നാണ് ഊര്‍ജ്ജമന്ത്രാലയം പ്രതീക്ഷിയ്ക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങളെ ആളുകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്നും അന്തരീക്ഷമലിനീകരണം ഉള്‍പ്പടെയുള്ളവ നിയന്ത്രിയ്ക്കാനാവുമെന്നും മന്ത്രാലയം പ്രതീക്ഷിച്ചിരുന്നു.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴെല്ലാം അത് ഗള്‍ഫ് രാജ്യങ്ങളുടെ വരുമാനത്തെ കാര്യമായി ബാധിച്ചിരുന്നു. ജിസിസി രാഷ്ട്രങ്ങള്‍ പലപ്പോഴും ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് സബ്‌സിഡി എടുത്ത് മാറ്റുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ആലോചിച്ചിരുന്നു.മിക്ക അറബ് രാജ്യങ്ങളുടെയും പ്രധാന വരുമാനം ക്രൂഡ് ഓയിലാണ്.

English summary
Pump prices deregulated from August 1.Panel to review global-UAE prices every month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X