Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ പ്രവാസി ബസ് ഡ്രൈവറെ യാത്രയ്ക്കിടെ തീകൊളുത്തി കൊലപ്പെടുത്തി

ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്‌ബെനില്‍ വെള്ളിയാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം.

ബ്രിസ്‌ബെന്‍: ഓസ്‌ട്രേലിയയില്‍ ബസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്ന ഇന്ത്യക്കാരനെ തീകൊളുത്തി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ജോലിക്കിടെയായിരുന്നു പഞ്ചാബ് സ്വദേശിയായ മന്‍മീത് അലിഷര്‍(29) ആക്രമണത്തിനിരയായത്. സംഭവത്തില്‍ 48 വയസുള്ള സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്‌ബെനില്‍ വെള്ളിയാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം. പെട്ടെന്ന് തീപിടിക്കുന്ന ദ്രാവകം അലിഷറിന്റെ ശരീരത്തിലൊഴിച്ചശേഷം തീകൊളുത്തുകയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവസ്ഥലത്തുവെച്ചുതന്നെ അലിഷര്‍ മരിച്ചു. ചില യാത്രക്കാര്‍ക്ക് തീപൊള്ളലേറ്റും പുകശ്വസിച്ചും നിസ്സാര പരിക്കുണ്ട്.

fire

തീകൊളുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ ഉടന്‍ പിടികൂടുകയായിരുന്നു. സംഭവത്തിന് പിന്നിലെ പ്രേരണ എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. കൊലപാതകി ഭീകര സംഘടനയില്‍പ്പെട്ടയാളാണോ, അതോ വംശീയതയാണോ കൊലപാതകത്തിന് പിന്നിലെന്ന സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പഞ്ചാബിലെ സഗ്രുര്‍ സ്വദേശിയാണ് മന്‍മീത് അലിഷര്‍. മികച്ച ഗായകന്‍ കൂടിയായ അലിഷര്‍ 9 വര്‍ഷം മുന്‍പാണ് ഓസ്‌ട്രേലിയയിലെത്തിയത്. അറിയപ്പെടുന്ന ഗായകനാകാനായിരുന്നു അലിഷറിന്റെ സ്വപ്‌നമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. യുവാവിന്റെ അവിചാരിതമായ കൊലപാതകം സുഹൃത്തുക്കളെയും ഓസ്‌ട്രേലിയയിലുള്ള സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+