Get Updates
Get notified of breaking news, exclusive insights, and must-see stories!

പുഞ്ചപ്പാടം കഥകള്‍ പ്രകാശനം ചെയ്തു

ദുബായ്: കേരള സാഹിത്യ അക്കാദമി ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ ഒരുക്കിയ അക്ഷരകൂട്ടം സാഹിത്യ ശില്പശാലയില്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ജോസ് ലറ്റ് ജോസഫിന്റെ 'പുഞ്ചപ്പാടം കഥകള്‍ ' പ്രകാശനം ചെയ്തു. കേരളസാഹിത്യ അക്കാദമി ചെയര്‍മാന്‍ ശ്രീ പെരുമ്പടവം ശ്രീധരന്‍ കവയത്രി ശ്രീമതി ലോപയ്ക്ക് ആദ്യപ്രതി നല്‍കികൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ ജയറാം സ്വാമി പുസ്തകം സദസ്സിന് പരിചയപ്പെടുത്തി.

literature-01.

ശ്രീ കുരീപ്പുഴ ശ്രീകുമാര്‍, ശ്രീ ഷാബു കിളിത്തട്ടില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എഴുത്തുകാരനും ചിത്രകാരനുമായ ജെഫു ജെയ്‌ലാഫാണ് പുസ്തകത്തിന്റെ കവര്‍ ചിത്രം വരച്ചിരിക്കുന്നത്. 'സൂപ്പര്‍ ജംഗിള്‍ റിയാലിറ്റി ഷോ' ആണ് ജോസ് ലറ്റിന്റെ ആദ്യ പുസ്തകം. പുഞ്ചപ്പാടത്തിന്റെ പച്ചപ്പില്‍ നിന്ന് സമകാലിക ജീവിതത്തിന്റെ ഇരുണ്ട നിറങ്ങളിലേക്ക് പരിഹാസത്തിന്റെ ചൂട്ട് മിന്നിക്കുന്ന കഥകളാണ് ജോസ് ലറ്റ് ജോസഫിന്റെ പുഞ്ചപ്പാടം കഥകള്‍.

punchappadamkadhakal-front

മാറുന്ന കാലത്തെ ജീവിതം നോക്കിക്കാണാന്‍ നര്‍മ്മത്തിന്റെ പുതിയ കണ്ണട വായനക്കാരന് നല്‍കുന്നതാണ് പുതിയ രചന. ഓരോ പ്രയോഗത്തിലും നിറയുന്ന ഫലിതത്തിനുള്ളില്‍, കാതോര്‍ത്താല്‍ ആശങ്കയുടെ നേരിയ സ്പന്ദനങ്ങളും കേള്‍ക്കാന്‍ സാധിക്കുന്നു എന്നതാണ് പുഞ്ചപ്പാടം കഥകളുടെ പ്രത്യേകത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+