ചെന്നൈയില്‍ പുതിയ തലമുറൈ ചാനലിനു നേരെ ആക്രമണം
ചെന്നൈ: തമിഴ് വാര്‍ത്താ ചാനലായ പുതിയ തലമുറൈയ്ക്ക് നേരെ ആക്രമണം. പുതിയ തലമുറൈയുടെ ചെന്നൈയിലെ ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായത്.
വ്യാഴാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിയോടെ ബൈക്കിലത്തെിയ നാലംഗസംഘം ചാനല്‍ ഓഫീസിനു നേരെ ബോംബെറിയുകയായിരുന്നുവെന്ന് ചാനല്‍ വ്യക്തമാക്കി.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ചാനല്‍ വെബ്‌സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്. അക്രമിസംഘം രണ്ടു തവണയാണ് ബോംബെറിഞ്ഞത്.

ഒരു ബോംബ് ഓഫീസ് കവാടത്തിലാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആംരഭിച്ചു. മൂന്നു ദിവസം മുമ്പ് ചാനലിനു നേരെ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയുണ്ടായിരുന്നു. താലിമാല സംബന്ധിച്ച സംഘടിപ്പിച്ച പരിപാടി നടത്തിയതാണ് ഹിന്ദുത്വ സംഘടനകളുടെ പ്രകോപിതരാക്കിയത്.
പ്രതിവാര പരിപാടിയായ ഉറക്കെ സൊല്ലുങ്കലിന്റെ ഞായറാഴ്ച സംപ്രേഷണം ചെയ്യണ്ട എപ്പിസോഡായിരുന്നു നിര്‍ത്തിവെച്ചത്. താലി സ്ത്രീകളില്‍ അനാവശ്യഭാരം അടിച്ചല്‍േപിക്കുന്നെന്നും അതിന്റെ പേരില്‍ മാത്രം ഭര്‍ത്താക്കന്മാര്‍ സ്ത്രീകളെ മര്‍ദിക്കുകയും ഒഴിവാക്കുകയും ചെയ്യന്നുവെന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.
ഹിന്ദുമക്കള്‍ കച്ചിയുടെ നേതൃത്വത്തില്‍ ചാനലിന്റെ ഗിണ്ടിയിലെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി കാമറാമാനെ ആക്രമിച്ച് കാമറ തകര്‍ത്തിരുന്നു.ഞായറാഴ്ച രാത്രി സംപ്രേഷണം ചെയ്യേണ്ടിയിരുന്ന പരിപാടി ഇതുവരെ പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications