ഖത്തര്‍: വിമാന ടിക്കറ്റിന് യൂണിയന് പേ കാര്‍ഡുകള്‍ സ്വകരിക്കും, എയര്‍വേയ്സ് നീക്കം പ്രവാസികള്‍ക്ക്
160 രാജ്യങ്ങളിലായി 5.0 ബില്യണ്‍ യൂണിയന് പേ കാര്‍ഡുകളാണ് അനുവദിച്ചിട്ടുള്ളത്
ദോഹ: വിമാന ടിക്കറ്റിനായി യൂണിയന് പേ കാര്‍ഡുകള്‍ സ്വീകരിക്കുമെന്ന് ഖത്തര്‍വേയ്സ്. ഖത്തര്‍ എയര്‍വേയ്സിന്റെ വെബ്ബ്സൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഖത്തര്‍ എയര്‍വേയ്സിന്റെ നീക്കം സഹായകമാവുക. ഖത്തര്‍ എയര്‍വേയ്സ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ലോകത്ത് 160 രാജ്യങ്ങളിലായി 5.0 ബില്യണ്‍ യൂണിയന് പേ കാര്‍ഡുകളാണ് അനുവദിച്ചിട്ടുള്ളത്. യൂണിയന് പേ കാര്‍ഡുകളുപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം വെബ്ബ്സൈറ്റില്‍ നിന്നുള്ള മറ്റുള്ള സേവനങ്ങള്‍ക്കും കാര്‍ഡ് ഉപോഗിക്കാം.

യൂണിയന് പേ കാര്‍ഡ്
യുഎസ് ഡോളര്‍, ചൈനീസ് യുവാന്‍, പൗണ്ട്, യൂറോ, ആസ്ട്രേലിയന്‍ ഡോളര്‍, ഹോങ്കോംഗ് ഡോളര്‍, ജപ്പാന് യെന്‍, ദക്ഷിണ കൊറിയന്‍ വോണ്‍, മലേഷ്യന്‍ റിംഗ്ഗിറ്റ്, ന്യൂസീലന്‍ഡ് ഡോളര്‍, തായ് ബട്ട് എന്നിവയിലാണ് യൂണിയന് പേ കാര്‍ഡ് വഴി പണമടയ്ക്കാന്‍ കഴിയുന്നത്.

ആപ്പിള്‍ പേ ഫീച്ചര്‍
നേരത്തെ ഖത്തര്‍ എയര്‍ലൈന്‍സ് ആപ്പിള്‍ മൊബൈല്‍ ഫോണുകള്‍ വച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ആപ്പിള്‍ പേ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു.

ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് കാര്‍ഡ്
പ്രിവിലേജ് ക്ലബ്ബിലെ അംഗങ്ങള്‍ക്ക് വേണ്ടി ഖത്തര്‍ എയര്‍വേയ്സ് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കിയിരുന്നു. യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് സുരക്ഷിത യാത്ര ഒരുക്കുന്നതിന്റെ ഭാഗമായാണിത്.

ആഗോള ഉപയോക്താക്കള്‍
ആഗോള തലത്തില്‍ ഖത്തര്‍ എയര്‍വേയ്സിനെ ആശ്രയിക്കുന്നവര്‍ക്ക് കറന്‍സി രഹിത ടിക്കറ്റ് ബുക്കിംഗിനായാണ് വിവിധ കറന്‍സികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള യൂണിയന് പേ കാര്‍ഡുകള്‍ ഖത്തര്‍ എയര്‍വേയ്സ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനായി അനുവദിയ്ക്കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications