Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ എയര്‍ബസ് എ350- 1000 വിമാനം നാളെ ദോഹയില്‍ നിന്ന് ലണ്ടനിലേക്ക് പറക്കും

ദോഹ: ലോകത്തിലെ ആദ്യത്തെ എയര്‍ബസ് എ350- 1000 വിമാനം ദോഹയില്‍ നിന്ന് ലണ്ടനിലേക്ക് ശനിയാഴ്ച ആദ്യ സര്‍വീസ് നടത്തുന്നതോടെ ഖത്തര്‍ എയര്‍വേയ്സിന്റെ ചരിത്രത്തില്‍ പുതിയൊരു പൊന്‍തൂവല്‍കൂടി തുന്നിച്ചേര്‍ക്കപ്പെടും. കഴിഞ്ഞ ദിവസമാണ് ലോകത്തിലെ ആദ്യത്തെ ഏറ്റവും വലിയ ആഢംബര വിമാനങ്ങളിലൊന്നായ എയര്‍ബസ് എ350- 1000 ദോഹയിലെത്തിയത്.

കരിപ്പൂർ എയർപോർട്ടിലെ കൊള്ളക്കാർക്ക് അടപടലം ട്രോൾ പൊങ്കാല; പ്രവാസികളെ പിഴിയുന്നവരെ ട്രോളിൽ പൂട്ടി!
ദോഹ കോര്‍ണിഷില്‍ ആഘോഷപ്പറക്കല്‍ നടത്തിയതിന് ശേഷമായിരുന്നു ഖത്തര്‍ എയര്‍വെയ്സിനായി എയര്‍ബസ് കമ്പനി രൂപകല്‍പ്പന ചെയ്ത എയര്‍ബസിന്റെ പുതിയ വിമാനം നിലത്തിറങ്ങിയത്. ഫ്രാന്‍സിലെ തുലൗസില്‍ നിന്നും പറന്നെത്തിയ വിമാനത്തിന് ജലാഭിഷേകം നടത്തിയായിരുന്നു വരവേല്‍പ്പ്. ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അക്ബര്‍ അല്‍ ബാക്കര്‍, എയര്‍ബസ് സെയില്‍സ് കൊമേഴ്സ്യല്‍ എയര്‍ക്രാഫ്റ്റ് വൈസ് പ്രസിഡന്റ് ഡേവിഡ് ഡ്യുഫ്രെനോയിസ്, റോള്‍സ് റോയ്സ് മിഡില്‍ ഈസ്റ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ കെല്ലി തുടങ്ങി നിരവധി പ്രമുഖരുമായാണ് ഖത്തര്‍ എയര്‍വെയ്സ് വിമാനം പറന്നിറങ്ങിയത്.

qatar

എയര്‍ബസ് എ 350 1000 ആദ്യമായി പുറത്തിറക്കുന്നത് ഖത്തര്‍ എയര്‍വെയ്സ് മുഖേനയാണെന്നത് ആഹ്ലാദിക്കാന്‍ വകനല്‍കുന്നതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു. ക്യുസ്യൂട്ട് ബിസിനസ് ക്ലാസ് സീറ്റ് ഘടിപ്പിച്ചാണ് പുതിയ യാത്രാ വിമാനം ഖത്തര്‍ എയര്‍വെയ്സിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതുകൂടാതെ കൂടുതല്‍ എ350 900 എയര്‍ക്രാഫ്റ്റും ഖത്തര്‍ എയര്‍വെയ്സ് സ്വന്തമാക്കിയതായി അറിയിച്ചു.

ലണ്ടന്‍ സര്‍വീസിന് ശേഷം എയര്‍ബസ് എ350- 1000 അമേരിക്കയിലേക്കായിരിക്കും അടുത്ത സര്‍വീസ് നടത്തുകയെന്ന് അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു. 326 യാത്രക്കാര്‍ക്ക് ഇരുന്നു കിടന്നുമൊക്കെ യാത്ര ചെയ്യാന്‍ സൗകര്യമുള്ളതാണ് എയര്‍ബസ് എ350- 1000. എയര്‍ബസ് എ350- 900ത്തേക്കാള്‍ 44 സീറ്റുകള്‍ ഇതില്‍ അധികമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+