ഖത്തര്‍ എയര്‍വെയ്‌സ് വിസ്താരയുമായി കൈകോര്‍ത്തു.
ഖത്തര്‍ എയര്‍വെയ്‌സ് വിസ്താരയുമായി കൈകോര്‍ത്തു.
ഖത്തര്‍: ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനിയായ വിസ്താര ഗള്‍ഫിലെ ഏറ്റവും വലിയ വിമാനകമ്പനികളില്‍ ഒന്നായ ഖത്തര്‍ എയര്‍വെയ്‌സുമായി ധാരണയില്‍ ഒപ്പിട്ടു. പുതിയ കരാര്‍ പ്രകാരം നിലവില്‍ ഖത്തര്‍ എയര്‍വെയ്‌സിനു സര്‍വ്വീസ് അനുമതിയില്ലാത്ത എന്നാല്‍ വിസിതാരയ്ക്ക് അനുമതിയുള്ള ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്കുള്ള യാത്ര ഖത്തര്‍ എയര്‍വൈസ് ഉപഭോക്താക്കള്‍ക്ക് എളുപ്പമാകും.
ഖത്തര്‍ എയര്‍വെയ്‌സില്‍ ലഭിക്കുന്ന എല്ലാ ബാഗേജ് അലവന്‍സുകളും യാത്രയിലുടനീളം വിസ്താരയിലും ലഭിക്കും എന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും. സംയുക്ത സര്‍വ്വീസിലൂടെ ലക്ഷക്കണക്കിനു വരുന്ന തങ്ങളുടെ ഉപഭോക്താക്കളെ കൂടുതല്‍ നല്ല സര്‍വ്വീസ് നല്‍കി നിലനിര്‍ത്താന്‍ ആകുമെന്നാണ് ഇരു കമ്പനികളുടെയും പ്രതീക്ഷ. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി തങ്ങളാല്‍ കഴിയുന്ന സര്‍വ്വീസുകള്‍ എളുപ്പത്തിലും കുറഞ്ഞ നിരക്കിലും നല്‍കാന്‍ കഴിയുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ അറിയിച്ചു.

നിലവില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങി 13 ഓളം ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് നേരിട്ട് പറക്കുന്നുണ്ട്.












Click it and Unblock the Notifications