Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ എയര്‍വേയ്‌സ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നു, തിരിച്ചും; നിബന്ധനകള്‍ ഇങ്ങനെ...

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യയിലേക്കും തിരിച്ച് ഖത്തറിലേക്കും സര്‍വീസ് നടത്താന്‍ തീരുമാനിച്ചു. ആഗസ്റ്റ് 18 മുതല്‍ 31 വരെയാണ് സര്‍വീസ് നടത്തുക. ഇന്ത്യയിലെ 13 നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുകയെന്ന് വിമാന കമ്പനി അറിയിച്ചു. ഇതില്‍ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും ഉള്‍പ്പെടും. ഉപാധികളോടെയാണ് സര്‍വീസ് നടത്തുന്നത്.

കൊറോണ കാരണം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഖത്തര്‍ ഘട്ടങ്ങളായി നീക്കുകയാണ്. മാത്രമല്ല, രോഗ ബാധിതരുടെ എണ്ണം ഖത്തറില്‍ കുറഞ്ഞുവരികയുമാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേയ്‌സ് തീരുമാനിച്ചിരിക്കുന്നത്. സര്‍വീസിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

ഈ മാസം 31 വരെ

ഈ മാസം 31 വരെ

ഇന്ത്യയ്ക്കും ഖത്തറിനുമിടയില്‍ സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേയ്‌സ് തീരുമാനിച്ചു. ഈ മാസം 31 വരെയാണ് സര്‍വീസ് നടത്തുക. ഇന്ത്യയിലെ 13 നഗരങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനങ്ങള്‍ എത്തുക. ഇന്ത്യയില്‍ നിന്ന് തിരിച്ച് ഖത്തറിലേക്കും സര്‍വീസുണ്ടായിരിക്കും.

Recommended Video

cmsvideo
    karipur incident, passengers will get compensation above one crore | Oneindia Malayalam
    ഖത്തറിലേക്ക് യാത്ര ചെയ്യാനുള്ള യോഗ്യത

    ഖത്തറിലേക്ക് യാത്ര ചെയ്യാനുള്ള യോഗ്യത

    ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള സര്‍വീസില്‍ യാത്ര ചെയ്യാന്‍ യോഗ്യതയുള്ളവരെയും നിശ്ചയിച്ചിട്ടുണ്ട്. ഖത്തര്‍ പൗരന്‍മാര്‍, ഖത്തര്‍ വിസയുള്ള ഇന്ത്യന്‍ പൗരന്‍മാര്‍, കൂടാതെ ഖത്തറില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രവേശന നിയന്ത്രണങ്ങള്‍ പാലിക്കുന്നവര്‍ക്കും അനുമതിയുണ്ടാകും.

    ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍

    ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍

    ദോഹയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് അനുമതിയുണ്ടാകുന്നവര്‍ ഇവരാണ്- ഖത്തറിലെ ഇന്ത്യന്‍ പൗരന്‍മാര്‍, ഖത്തര്‍ പാസ്‌പോട്ടുള്ളള്ളവര്‍, ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിസയുള്ള ഖത്തര്‍ പൗരന്‍മാര്‍ എന്നിവര്‍ക്കാണ് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് അനുമതിയുണ്ടാകുക.

    ഈ നഗരങ്ങളിലേക്ക്

    ഈ നഗരങ്ങളിലേക്ക്

    കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, അഹമ്മദാബാദ്, അമൃതസര്‍, ബെംഗളൂരു, ചെന്നൈ, ദില്ലി, ഗോവ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, നാഗ്പൂര്‍ എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുക എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഖത്തറിലേക്ക് വരുന്നവര്‍ ഖത്തറിലെ ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിക്കേണ്ടി വരും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+