ഖത്തര്‍ അമീര്‍- ഫ്രഞ്ച് പ്രസിഡന്റ് കൂടിക്കാഴ്ച
ദോഹ: ഇന്ന് (തിങ്കളാഴ്ച) ദോഹയിലെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് ഖത്തര്‍ അമീര്‍ തമീം ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തും. ഫ്രാന്‍സില്‍ നിന്നും 2570 കോടി റിയാലിന്റെ റാഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുമായുള്ള കരാറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പ് വെക്കുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് വിദേശ കാര്യ മന്ത്രി ലോറന്റ് ഫാബിയാസും പ്രസിഡന്റ്നെ അനുഗമിക്കുന്നുണ്ട്.
ലോകത്തിലെ ശക്തരായ രാജ്യങ്ങളിലൊന്നായ ഫ്രാന്‍സുമായുള്ള ഖത്തറിന്റെ കൂടിക്കാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഖത്തറുമായുള്ള സൈനീക വിമാന ഇടപാടിനെ കുറിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദിയിലെത്തുന്ന ഫ്രാന്‍സ്വ ഒലാദ് ദോഹയില്‍ എത്തി അമീറുമായി കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്തകളില്‍ സൂചനയുണ്ടായിരുന്നു.

ഫ്രാന്‍സിലേക്ക് ഖത്തറില്‍ നിന്നുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതല്‍ മെച്ചപ്പെടാനും സന്ദര്‍ശനം വഴിവെക്കുമെന്ന് ലോറന്റ് ഫാബിയാസ് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. ഫ്രഞ്ച് കമ്പനിയായ ദസാള്‍ട്ട് ഏവിയേഷനാണ് റാഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ നിര്‍മ്മിക്കുന്നത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications