ഖത്തറില്‍ വമ്പന്‍ തൊഴിലവസരം; നേട്ടമുണ്ടാക്കി ഗൂഗിളിന്റെ ക്ലൗഡ് കേന്ദ്രം, 2030ഓടെ വലിയ മാറ്റം
ദോഹ : ഖത്തറിന്റെ ജി ഡി പിയിലേക്ക് 2030നകം ഗൂഗിള്‍ ക്ലൗഡ് വിപണി 6900 കോടി റിയാലിന്റെ നേട്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഗൂഗിള്‍ ക്ലൗഡിന്റെ ഗള്‍ഫ് മേഖലയിലെ ആദ്യ റീജ്യണല്‍ കേന്ദ്രം തുറന്നതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. മധ്യപൂര്‍വ പ്രദേശത്തെ ആദ്യ കേന്ദ്രമാണിതെന്നതാണ് മറ്റൊരു പ്രത്യേകത.
ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന് അനുസൃതമായി, രാജ്യത്തെ ഒരു ടെക്‌നിക്കല്‍ ഹബ്ബാക്കി മാറ്റി ഡിജിറ്റല്‍ മാറ്റവും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയും കെട്ടിപ്പൊക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കൂടിയാണ് രാജ്യത്ത് ഗൂഗിള്‍ ക്ലൗഡിന്റെ കേന്ദ്രം തുടങ്ങാനുള്ള പദ്ധതി ഖത്തറും നടപ്പിലാക്കിയത് .

അന്തര്‍ദേശീയമായി അംഗീകരിച്ച മാനദണ്ഡങ്ങളും നയങ്ങളും ഉപയോഗിച്ച് ശക്തമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതിനാണ് രാജ്യം തയ്യാറെടുക്കുന്നത്. 2023നും 2030നും ഇടയില്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ശക്തി പകരാനും സാമ്പത്തിക മേഖലയിലേക്ക് 1890 യു എസ് ഡോളര്‍ സംഭാവന നല്‍കാനും ഗൂഗിള്‍ ക്ലൗഡ് കേന്ദ്രത്തിന് സാധിക്കുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത് .
കൂടാതെ 2030 വര്‍ഷത്തിലേക്ക് അടുക്കുമ്പോള്‍ 25,000ല്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഖത്തര്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി സൈബര്‍ സുരക്ഷയ്ക്ക് വലിയ പ്രധാന്യമാണ് കൊടുക്കുന്നത്. രാജ്യത്തിന്റെ ടെക്നോളജി, സൈബര്‍ സുരക്ഷാ മേഖലകള്‍ ശക്തിപ്പെടുത്താനായി നിയമങ്ങളും നയങ്ങളും അടുത്തിടെ നവീകരിച്ചിരുന്നു. സൈബര്‍ സുരക്ഷ നിയമങ്ങള്‍ ശക്തമാക്കുന്നതിനായി 597 കോടി റിയാല്‍ ബജറ്റില്‍ അനുവദിച്ചിരുന്നു .
സൈബര്‍ അക്രമണങ്ങളില്‍ നിന്ന് രാജ്യത്തിന്റെ പ്രധാനപ്പെട്ട രേഖകളും സംരക്ഷിക്കാന്‍ സാധിക്കണം. സുരക്ഷിതമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കണം. കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രാലയവും ഗൂഗിള്‍ ക്ലൗഡുമായുള്ള പങ്കാളിത്ത കരാര്‍ പ്രകാരം ഡേറ്റ അനലറ്റിക്സ് വേഗത്തിലാക്കാനുള്ള ശ്രമങ്ങളുമുണ്ടാകും.
കഴിഞ്ഞ വര്‍ഷം ഇന്‍ഷുറന്‍സ്, ബാങ്കിംഗ് മേഖലയ്ക്കായി നൂതന ടെക് പ്ലാറ്റ്ഫോം വാര്‍ത്തെടുക്കാനായി ഗൂഗിള്‍ ക്ലൗഡും ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററും തമ്മിലും ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഗൂഗിള്‍ ക്ലൗഡിന്റെ റീജനല്‍ കേന്ദ്രം ഖത്തറില്‍ ആരംഭിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള ഐ ടി രംഗത്തുള്ളവര്‍ക്ക് പുതിയ പ്രതീക്ഷയാണ് ലഭിച്ചിരിക്കുന്നത്. ഈ രംഗത്തുള്ളവര്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കുമുള്ളത്.












Click it and Unblock the Notifications