Qatar Crisis: ചരക്കു നീക്കം നിര്‍ത്തി ചൈന; ഖത്തര്‍ വീണ്ടും പ്രതിസന്ധിയിലേക്ക്!!!
ദുബായ്: ഖത്തറിലേക്കുളള തങ്ങളുടെ ചരക്കു നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ലോകത്തിലെ ഏറ്റവും വലിയ ചൈനീസ് ഷിപ്പിംങ് കമ്പനിയായ കോസ്‌കോ നിലപാട് വ്യക്തമാക്കിയതോടെ ഖത്തറിലേക്കുള്ള ചരക്കു നീക്കം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മറ്റ് അറബ് നാടുകളിലെ ഉപഭോക്താക്കളുമായുള്ള ബന്ധം പരിഗണിച്ചാണ് ഖത്തറിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിവെക്കുന്നതെന്ന് കോസ്‌കോ അധിക്രതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഒഒസിഎല്‍ ഹോങ്കോങ്, എവര്‍ഗ്രീന്‍ തായ്വാവാന്‍ എന്നീ കപ്പല്‍ സര്‍വ്വീസുകള്‍ ഖത്തറിലേക്കുള്ള സേവനം നിര്‍ത്തിവെച്ചിരുന്നു.

അതിനിടെ നാല് രാജ്യങ്ങളില്‍ നിന്നും തുടങ്ങിയ ഉപരോധം ഇപ്പോള്‍ ഏതാണ്ട് ഒമ്പത് രാജ്യങ്ങളായി വര്‍ദ്ധിച്ചു. ലിബിയ, മാലിദ്വീപ്, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളാണ് പുതുതായി സൗദി സഖ്യ കക്ഷികള്‍ക്കുള്ള പിന്തുണ അറിയിച്ചിരിക്കുന്നത്. തീവ്രവാദ സംഘടനകളെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്നും ഖത്തര്‍ പിന്മാറുന്നതുവരെ ഉപരോധം തുടരാനാണ് സഖ്യ രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications