കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ മരിച്ച സൈനികര്‍ക്കായി സ്മാരകം ഉയരുന്നു

Google Oneindia Malayalam News

ദുബായ്: യുഎഇ ഉപപ്രധാനമന്ത്രിയും നാഷണല്‍ ആര്‍ക്കേവ്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശ പ്രകാരമാണ് നാഷണല്‍ ആര്‍ക്കേവ്‌സ് സ്മാരകം പണിയുന്നത്. യെമനില്‍ മരണപ്പെട്ട ധീര രക്തസാക്ഷികളെ രാജ്യം എന്നും ഓര്‍ക്കുവാന്‍ വേണ്ടിയാണ് ദേശീയ സ്മാരകം ഒരുങ്ങുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച യുഎഇ രക്തസാക്ഷിത്വ ദിനമായ നവംബര്‍ 30 ന് സ്മാരകത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. സായുധസേനയുമായി സഹകരിച്ച് സ്മാരകത്തോടനുബന്ധിച്ച് മ്യൂസിയവും നിര്‍മ്മിക്കുവാനാണ് അധികൃതര്‍ പദ്ധതി തയ്യാറാക്കുന്നത്.

yemen

രക്തസാക്ഷികളുടെ ധീരതയും രാഷ്ട്ര സേവനവും ത്യാഗവും എന്നും ഓര്‍മ്മിക്കപ്പെടേണ്ടതാണെന്ന് നാഷണല്‍ ആര്‍ക്കേവ്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ.അബ്ദുള്ള മുഹമ്മദ് അല്‍ റയീസ് വ്യക്തമാക്കി. ഓരോ സൈനികന്റെയും വ്യക്തിപരമായ വിവരങ്ങളും ചരിത്ര രേഖയായി ഇവിടെ രേഖപ്പെടുത്തും.

English summary
Qatar deploys 1,000 troops to fight in Yemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X