കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക മുന്‍കരുതലുമായി ഖത്തര്‍; ബജറ്റില്‍ പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തില്ല

Google Oneindia Malayalam News

ഖത്തര്‍: നേരെത്തെ അംഗീകാരം ലഭിച്ച പദ്ധതികളല്ലാതെ പുതിയ പദ്ധതികള്‍ അടുത്ത സാമ്പത്തീക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ഖത്തര്‍ ധനകാര്യ മന്ത്രാലയം തീരുമാനിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യ മേഖലയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുകയും മറ്റ് മേഖലയിലേക്കുള്ള ചിലവുകള്‍ ഗണ്യമായി കുറക്കാനും ധനകാര്യ മന്ത്രി അലി ഷെരീഫ് അല്‍ എമാദി വിവിധ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

എന്നാല്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രയാസങ്ങള്‍ നേരിടാത്ത രീതിയിലായിരിക്കണം പരിഷ്‌കാരങ്ങള്‍ നടത്തേണ്ടതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഭരണ ചിലവുകള്‍ വലിയ തോതില്‍ വെട്ടിക്കുറക്കാനും എല്ലാ മേഖലയിലുമുള്ള അനാവശ്യ ചെലവുകള്‍ കണ്ടെത്തി മറ്റങ്ങള്‍ വരുത്താനും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കണ്ടെത്തുന്ന അധിക പണം രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനാണ് പദ്ധതി.

qatar-map

2022 ല്‍ രാജ്യത്ത് നടക്കുന്ന ലോകകപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പണം ചെലവഴിക്കുമെങ്കിലും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കില്ല. കഴിഞ്ഞ ബജറ്റില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച പ്രവര്‍ത്തനങ്ങളില്‍ പൂര്‍ത്തികരിക്കാത്ത പ്രവര്‍ത്തികള്‍ ഈ വര്‍ഷം തുടരും.

ഇത്തരം പദ്ധതികളില്‍ പരമാവധി സ്വകാര്യ പങ്കാളിത്ത്വം ഉറപ്പുവരുത്താനും സര്‍ക്കാര്‍ ശ്രമം നടത്തും. കുവൈത്ത് കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ആദ്യമായി കമ്മി ബജറ്റ് അവതരിപ്പിച്ച വാര്‍ത്തകള്‍ പുറത്തു വന്നതിനിടെ ഖത്തര്‍ ബജറ്റില്‍ പുതിയ പദ്ധതികള്‍ വേണ്ടന്നുവെച്ചതും സാമ്പത്തീക വിദഗ്ധര്‍ ഏറെ ആശങ്കയോടെയാണ് നോക്കി കാണുന്നത്.

English summary
Qatar freezes new project in next year for the budjet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X