ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ലഭിക്കാന്‍ ഇനി ഇതുകൂടി പാലിക്കണം; പുതിയ നിബന്ധനകളുമായി ഖത്തര്‍
ദോഹ: ഖത്തറിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ നിബന്ധനകളില്‍ മാറ്റം. ഖത്തറിലേക്ക് പോകുകയും വിസ ഓണ്‍ അറൈവല്‍ തേടുകയും ചെയ്യുന്ന ഇന്ത്യക്കാര്‍ അവിടെയുള്ള മുഴുവന്‍ കാലയളവിലേക്കും ഹോട്ടല്‍ താമസം മുന്‍കൂട്ടി ബുക്ക് ചെയ്യേണം. മാത്രമല്ല ഡിസ്‌കവര്‍ ഖത്തര്‍ വഴി ബുക്കിംഗ് നടത്തിയാല്‍ മാത്രമെ വിസ ഓണ്‍ അറൈവല്‍ സാധ്യമാകൂ. ഖത്തറില്‍ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഉള്ള, അവരോടൊപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്ന വിസ ഓണ്‍ അറൈവല്‍ അന്വേഷിക്കുന്നവര്‍ക്കും ഇത് ബാധകമാണ്.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പുതിയ നിയമം ബാധകമാണ്. 2022 ലെ കണക്കുകള്‍ പ്രകാരം ഖത്തറിലെ ഏറ്റവും വലിയ പൗരസമൂഹം ഇന്ത്യക്കാരാണ് . ജനസംഖ്യയുടെ 24% ഇവിടെ ഇന്ത്യക്കാരാണ്. ഖത്തര്‍ (അറബ്) പൗരന്മാര്‍ മൊത്തം ജനസംഖ്യയുടെ 15% ല്‍ താഴെയാണ്, മറ്റ് അറബ് പൗരന്‍മാര്‍ (13%), നേപ്പാള്‍ (16%), ഫിലിപ്പിന്‍ (11%), ബംഗ്ലാദേശ്, ശ്രീലങ്കന്‍ (5%) എന്നിങ്ങനെയാണ് കണക്ക്.

വിസ ഓണ്‍ അറൈവല്‍ ഇഷ്യു ചെയ്ത തീയതി മുതല്‍ 30 ദിവസത്തേക്ക് ഒരു യാത്രയിലോ ഒന്നിലധികം യാത്രകളിലോ സാധുതയുള്ളതായിരിക്കും. ഇത് 30 ദിവസത്തേക്ക് കൂടി നീട്ടാം. കൂടാതെ പാസ്പോര്‍ട്ടിന് കുറഞ്ഞത് 6 മാസത്തെ സാധുത ഉണ്ടായിരിക്കണം, റിട്ടേണ്‍ ടിക്കറ്റ് ഉറപ്പിച്ചിരിക്കണം, എത്തിച്ചേരുന്ന യാത്രക്കാരന് ഏറ്റവും കുറഞ്ഞ തുകയായ 1400 യുഎസ് ഡോളറോ അല്ലെങ്കില്‍ മുഴുവന്‍ കുടുംബത്തിനും ബാധകമായ സാധുവായ ക്രെഡിറ്റ് കാര്‍ഡോ ഉണ്ടായിരിക്കണം എന്നും നിബന്ധനയുണ്ട്.
പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനുകള്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തിരിക്കണം, അവസാന ഡോസ് കഴിഞ്ഞ് 14 ദിവസത്തെ കാലയളവ് പൂര്‍ത്തിയാക്കിയിരിക്കണം. എത്തിച്ചേരുന്ന സമയം മുതല്‍ 48 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കിയ പി സി ആര്‍ പരിശോധന നെഗറ്റീവ് സ്ഥിരീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഡ്രെസും ഫാഷനും ഏതുമാകട്ടെ...ഷംന ചുമ്മാ പൊളിയാണ്; വൈറല്‍ ചിത്രങ്ങള്‍
യാത്ര ചെയ്യുന്നതിന് മുമ്പ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടുന്നതിന് എഹ്തറാസ് പ്ലാറ്റ്ഫോമില്‍ (www.ehteraz.gov.qa) രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം എന്നിവയാണ് മറ്റ് നിബന്ധനകള്‍. റോഡ് ഷോകള്‍ നടത്തി ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഖത്തര്‍ അടുത്തിടെ പദ്ധതിയിട്ടിരുന്നു എന്നതിനാല്‍ പുതിയ നീക്കം എല്ലാവരേയും അമ്പരപ്പിക്കുന്നതാണ്.












Click it and Unblock the Notifications