Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിലേക്ക് വിദേശത്ത് നിന്ന് മരുന്ന് കൊണ്ടു വരണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണം!!!

ഖത്തര്‍: രാജ്യത്ത് എത്തുന്നവര്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ കൈവശംവെച്ചതിന് അറസ്സിലാകുന്ന സാഹചര്യത്തില്‍ ഖത്തറിലും അന്താരാഷ്ട്ര തലത്തിലും നിരോധിക്കപ്പെട്ട മരുന്നുകള്‍ എത്തിക്കുന്നതിന് ആരോഗ്യ ഉന്നതാധികാര സമിതിക്ക് കീഴിലെ ഫാര്‍മക്കോളജി ആന്റ് ഡ്രഗ്ഗ് കണ്‍ട്രോള്‍ വകുപ്പില്‍ നിന്നും മുന്‍കൂട്ടി അനുമതി നേടിയിരിക്കണമെന്ന് അധിക്രതര്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഖത്തറിലെ ഇന്ത്യന്‍ എംബസ്സി പുറത്തുവിട്ടു.

രോഗിയെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍, പരിശോധനാ റിപ്പോര്‍ട്ട്, ഡോക്ടര്‍ മരുന്നിനായി നിര്‍ദേശിച്ചിട്ടുളള ചീട്ട്, മരുന്നിന്റെ ശാസ്ത്രീയ നാമം, അളവ്, ചികിത്സാ കാലാവധി തുടങ്ങിയ വിവരങ്ങള്‍ക്ക് പുറമെ ചികിത്സിക്കുന്ന ഡോക്ടര്‍ ആറു മാസത്തിനുള്ളില്‍ നല്‍കിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ സാക്ഷിപ്പെടുത്തിയ പകര്‍പ്പ് സമിതിക്ക് സമര്‍പ്പിക്കണം.

multivitamin

അപേക്ഷ വിശദമായ പരിശോധിച്ചതിനു ശേഷം സമിതി രോഗിയുടെ ഉപയോഗത്തിന് മാത്രമായുള്ള അളവിലുള്ള മരുന്ന് കൊണ്ടുവരാന്‍ അനുമതി നല്‍കും. സ്വന്തം ഉത്തരവാധിത്വത്തിലാണ് മരുന്ന് ഉപയോഗിക്കുന്നതെന്ന് രോഗി അപേക്ഷയോടപ്പമുള്ള പേപ്പറില്‍ രേഖപ്പെടുത്തണം.

കൈവശമുള്ള മരുന്ന് ഉപയോഗിച്ച് കഴിഞ്ഞാല്‍ വീണ്ടും വേണമെങ്കില്‍ മരുന്ന് തുടരുവാനുള്ള ഡോക്ടറുടെ നിര്‍ദേശം സമിതിക്ക് സമര്‍പ്പിക്കണം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയിലും എംബസിയുടെ ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+