ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച് ഖത്തര്‍ ദേശീയ ദിനം ആചരിച്ചു
ദോഹ: രാജ്യത്തിന്റെ നട്ടെല്ലൊടിക്കാന്‍ സൗദി സഖ്യം ഏര്‍പ്പെടുത്തിയ ഉപരോധത്തെ ധീരമായി ചെറുത്തുനില്ക്കുന്ന ഖത്തറില്‍ രാജ്യത്തിന്റെ ദേശീയ ദിനം ഐക്യത്തിന്റെയും ഒരുമയുടെയും ശക്തമായ പ്രഖ്യാപനമായി മാറി. മുന്‍വര്‍ഷങ്ങളെക്കാള്‍ വീറും വാശിയും നിറഞ്ഞതായിരുന്നു ഇത്തവണത്തെ ആഘോഷപരിപാടികള്‍. രാജ്യത്തിലെ ലക്ഷക്കണക്കിന് സ്വദേശികളും പ്രവാസികളും ഒരു പോലെ ദേശീയ ദിനാഘോഷത്തില്‍ പങ്കുകൊണ്ടു. ആറുമാസം നീണ്ട ഉപരോധം തങ്ങളുടെ നിശ്ചയ ദാര്‍ഢ്യത്തെ തെല്ലും ബാധിച്ചിട്ടില്ലെന്നും രാജ്യംമുഴുവന്‍ അമീറിന്റെ കീഴില്‍ ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിക്കുന്നതായിരുന്നു ദേശീയ ദിനാചരണം.
ആഘോഷത്തിന്റെ പ്രധാന വേദിയായ കോര്‍ണിഷ് ജനസാഗരമായി മാറി. ഇവിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന നിറപ്പകിട്ടാര്‍ന്ന ദേശീയദിന പരേഡ് ഖത്തര്‍ സൈന്യത്തിന്റെ ശക്തി വിളിച്ചോതുന്നതായി മാറി. അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ സാന്നിധ്യം ജനലക്ഷങ്ങള്‍ക്ക് ആവേശമായി. പാട്ടും നൃത്തവും വിവിധ ആഷോഷപരിപാടികളുമായി ജനങ്ങള്‍ ഇന്നലെ ആടിത്തിമര്‍ത്തു. ദോഹയുടെ ചക്രവാളത്തില്‍ 300 ഡ്രോണ്വിമാനങ്ങള് കാഴ്ചവച്ച അഭ്യാസപ്രകടനങ്ങള്‍ സൈനിക കരുത്തിന്റെ പ്രകടനമായി മാറി. കോടിതോരണങ്ങളും ലൈറ്റുകളും കൊണ്ട് അലങ്കരിച്ച നഗരവിഥികളിലൂടെ സ്വദേശികളും പ്രവാസികളുമായ സ്കൂള്‍ കുട്ടികള്‍ ഘോഷയാത്രകള്‍ നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ ദോഹയുടെ വീഥികളില്‍ അവതരിപ്പിക്കപ്പെട്ടു. ദേശീയദിന് പരേഡിന് ശേഷം എട്ട് മണിക്ക് കോര്‍ണിഷില്‍ നടന്ന വര്‍ണശബളമായ കരിമരുന്ന് പ്രയോഗം തടിച്ചുകൂടിയ പതിനായിരങ്ങള്‍ക്ക് ദൃശ്യവിരുന്നേകി.

പ്രധാനവേദികളിലൊന്നായ ദര്‍ബ് അല്‍ സായിയില്‍ ഒരാഴ്ച മുന്‍പു തന്നെ ആരംഭിച്ച ആഘോഷ പിരാപിടകള് ഇന്നലെയും പൊടിപൊടിച്ചു. സ്വദേശികളും പ്രവാസികളും കുടുംബ സമേതം ദര്‍ബ് അല്‍ സായിയിലെ ആഘോഷങ്ങളില്‍ പങ്കുചേരാനെത്തി. കത്താറ കള്‍ച്ചറല്‍ വില്ലേജിലും, ആസ്പയര് സോണിലും സൂഖ് വാഖിഫിലും ഒരുക്കിയ കലാ-സാംസ്കാരിക പരിപാടികളും ദൃശ്യവിസ്മയങ്ങളും ആസ്വദിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
1978 ഡിസംബര്‍ 18ന് ശെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനി രാജ്യത്തിന്റെ ഭരണമേറ്റെടുത്തതിനെ അനുസ്മരിച്ചുകൊണ്ടാണ് ഈ ദിവസം ദേശീയദിനമായി ഖത്തര്‍ ആഘോഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം സിറിയന്‍ സൈനികരുടെ ആക്രമണത്തിനിരയായ അലിപ്പോയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഘോഷപരിപാടികള്‍ വേണ്ടെന്നു വച്ചിരുന്നു. ഇത്തവണ ആഘോഷപരിപാടികള്‍ക്കായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങളും അമീര്‍ അവധി നല്‍കിയിരുന്നു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications