പൊതുസ്ഥലത്ത് പുകവലിച്ചാല്‍ മുട്ടന്‍ പണി ഉറപ്പ്, താക്കീത് ഖത്തറിന്റെതാണ്
ഖത്തര്‍: പൊതുസ്ഥലങ്ങളില്‍ പുകവലിക്കെതിരെ ഗര്‍ഫ് രാജ്യങ്ങളില്‍ നടപടികള്‍ കര്‍ശനമാകുന്നു. ഈ നിയമം പാലിച്ചിങ്കില്‍ എട്ടിന്റെ പണി കിട്ടുമെന്നുറപ്പാണ്. ആദ്യഘട്ടങ്ങളില്‍ മാളുകള്‍ക്കും ഹോട്ടലുകള്‍ക്കും മുന്നിലുള്ള പുകവലി തടയാനാണ് ആരോഗ്യ മന്ത്രാലയ ത്തിന്റെ നീക്കം.
മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഇത്തരം നിര്‍ദേശം മുന്നോട്ടു വച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥനായ ഡോ. ഖുലൂദ് അല്മുതാവ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് മാളുകളിലെയും ഹോട്ടലുടമകളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. പുകവലി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പുറമെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
ചില മാളുകള്‍ ഇതിന് വേണ്ടി സഹകരിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. ആളുകള്‍ പൊതുസ്ഥലത്തു നിന്ന് പുകവലിക്കുന്നത് മറ്റുള്ളവര്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം കര്‍ശന നടപടി സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications