വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ വേണ്ട: ഇന്ത്യക്കാർക്കും ഇളവ്, കുട്ടികൾക്കുള്ള ചട്ടങ്ങൾ ഇങ്ങനെ...
ദോഹ: കൊവിഡ് വ്യാപനത്തിനിടെ രാജ്യത്തേക്ക് എത്തുന്നവർക്കുള്ള ചട്ടം പരിഷ്കരിച്ച് ഖത്തർ. കോവിഡ് വാക്സിനേഷന്‍റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഖത്തറില്‍ ജൂലൈ 12 മുതല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ലെന്നാണ് ഇതിൽ പ്രധാനപ്പെട്ടത്. ഖത്തര്‍ ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുള്ളത്. നിലവിൽ റെഡ് ലിസ്റ്റിൽപ്പെടുത്തിയിട്ടുള്ള ഇന്ത്യക്കാര്‍ക്കും ഈ ഇളവ് ബാധകമാണ്. അതെ സമയം ഇന്ത്യയിൽ നിന്ന് എത്തുന്നവർ ഖത്തറിലെത്തി ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവാകണം എന്നും ആരോഗ്യമന്ത്രാലയം അറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
ഖത്തറിലെത്തി നടത്തുന്ന പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെങ്കില്‍ ക്വാറന്‍റൈനിൽ കഴിയേണ്ടതായി വരും. രാജ്യത്തേക്ക് എത്തുന്നവർ രണ്ടാമത്തെ ഡോസും സ്വീകരിച്ച് രണ്ടാഴ്ച്ച പൂര്‍ത്തിയാക്കിയവരാകണം എന്നും ഖത്തര്‍ അംഗീകൃത വാക്സിനുകള്‍ സ്വീകരിച്ചവരാകണ എന്നുമാണ് ഇളവിനുള്ള നിബന്ധനകള്‍. ഖത്തറിലെത്തുന്നതിന് മുമ്പെ തന്നെ ഇഹ്തിറാസ് ആപ്പില്‍ പ്രീ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ നൽകണം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നൽകുന്ന കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യ മന്ത്രാലയം ഇളവ് നൽകിയിട്ടുണ്ട്.

അതേ സമയം കുട്ടികൾക്ക് 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ല. എന്നാൽ 12 വയസ്സ് പ്രായമുള്ളവർ മുതൽ ക്വാറന്റൈൻ നിർബന്ധമാണ്. ഇന്ത്യയുള്‍പ്പെടെയുള്ള റെഡ് ലിസ്റ്റിൽപ്പെടുത്തിയ രാജ്യങ്ങൾക്കും ഇത് ബാധകമാണ്. ഈ പ്രായത്തിലുള്ളവർ വാക്സിന്‍ സ്വീകരിച്ചവരാണെങ്കില്‍ ക്വാറന്‍റൈന്‍ നിർബന്ധമല്ല. വാക്സിൻ എടുക്കാത്തവരാണെങ്കില്‍ 10 ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്. ഇവരുടെ രക്ഷിതാക്കളിലൊരാള്‍ കൂടെ നില്‍ക്കണമെന്നാണ് ചട്ടം. കുട്ടികൾക്കൊപ്പം രക്ഷിതാക്കളിൽ ഒരാൾ നിൽക്കുകയും വേണം. ഇവർ വാക്സിനെടുത്തിട്ടുണ്ടെങ്കിലും ഇളവ് ലഭിക്കില്ല. കുട്ടികളുടെ ക്വാറന്‍റൈന്‍ ഇളവ് നിബന്ധനകള്‍.












Click it and Unblock the Notifications