Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈപ്പര്‍ മാര്‍ക്കറ്റ് ശ്രംഖലയുമായി സൗദിയ ഗ്രൂപ്പ് യുഎഇ വിപണിയിലേക്ക്

ദുബായ് : ഖത്തര്‍ ആസ്ഥാനമായുള്ള പ്രമുഖ സൂപ്പര്‍ഹൈപ്പെര്‍ മാര്‍ക്കറ്റ് ശ്രംഖലയായ സൗദിയ ഗ്രൂപ്പ് ഓഫ് കമ്പനി യുഎഇ വിപണിയിലേക്ക് കടന്നു വരുന്നു. ഗ്രൂപ്പിന്റെ കീഴില്‍ കെന്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റ് അജ്മാന്‍ ഹാമിദിയ്യത്തില്‍ ചലച്ചിത്ര നടന്‍ നിവിന്‍ പോളി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എന്‍. കെ. മുസ്തഫ ഗ്രൂപ്പ് മേധാവികള്‍ പൗരപ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

80 ദശലക്ഷം ദിര്‍ഹം ചെലവഴിച്ചാണ് 1,60,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അജ്മാനിലെ കെന്‍സ് ഹൈപ്പര്‍മാര്‍ക്കറ്റ് സജ്ജികരിച്ചിരിക്കുന്നത്. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കൂടാതെ ഫോണുകള്‍, ക്യാമറ, ഫര്‍ണിച്ചര്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയുടെ വന്‍ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. മിതമായ നിരക്കില്‍ ഗുണമേന്മയേറിയ ഉല്‍പ്പന്നങ്ങളാണ് കെന്‍സിന്റെ പ്രത്യേകതയെന്നും, യുഎഇ നിവാസികള്‍ക്ക് പുതിയ ഒരു ഷോപ്പിംങ് അനുഭവമായിരിക്കും കെന്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റെന്നും അധിക്രിതര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

uae-hypermarket

1988 മുതല്‍ പ്രവര്‍ത്തിക്കുന്ന സൗദിയ ഗ്രൂപ്പ് ഓഫ് കമ്പനിക്ക് ഖത്തറില്‍ ഒട്ടേറെ സൂപ്പര്‍ മാര്‍ക്കറ്റുകളുണ്ട്. ഖത്തര്‍ ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്ന മികച്ച പ്രതികരണമാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം മറ്റു ജിസിസി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഗ്രൂപ്പിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

സമീപ ഭാവിയില്‍ ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ യുഎഇയുടെ വിവിധ എമിറേറ്റുകളിലും സൂപ്പര്‍ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുമെന്ന് സിഇഒ സല്‍മാന്‍ മുസ്തഫ, ഫൈസല്‍ മുസ്തഫ, റാഷിദ് മുസ്തഫ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+