2022 ലെ ലോകകപ്പ് മത്സരങ്ങള്‍ ഖത്തറില്‍ തണുപ്പിലിരുന്ന് ആസ്വദിക്കാം!!!
ഖത്തര്‍: അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രിക്ക് മുകളില്‍ പോയാലും ഖത്തറില്‍ 2022 ല്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ എത്തുന്ന കാണികള്‍ക്ക് മത്സരങ്ങള്‍ ഓപ്പണ്‍ സ്റ്റോഡിയത്തില്‍ തണുപ്പിലിരുന്ന് ആസ്വദിക്കാം. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മത്സരങ്ങള്‍ നടക്കുന്ന 12 സ്റ്റേഡിയങ്ങളിലും ശീതീകരണ സംവിധാനം ഉറപ്പിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായി സുപ്രീം കമ്മിറ്റി പ്ലാനിങ് ഫോര്‍ ദ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 സെക്രട്ടറി ജനറല്‍ ഹസ്സന് അല്തവാഡി അറിയിച്ചു.
സ്റ്റേഡിയത്തിനു ചുറ്റും സൗരോര്‍ജ പാനലുകള്‍ ഘടിപ്പിച്ച് അതില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ഊര്‍ജം ഉപയോഗിച്ച് ശീതീകരണ സംവിധാന സംഭരണികളിലുള്ള വെള്ളം തണുപ്പിച്ചതിനു ശേഷം കാണികളുടെ ഇരിപ്പിടങ്ങളിലേക്ക് തണുത്ത കാറ്റ് പ്രവഹിപ്പിക്കാനാണ് പദ്ധതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിത്യസ്ത കാലാവസ്ഥ ചുറ്റുപാടില്‍ നിന്നും ഖത്തിറിലെത്തുന്ന കാണികള്‍ക്കും കളിക്കാര്‍ക്കും അനുയോജ്യമായ രീതിയില്‍ സ്റ്റേഡിയത്തിലെ അന്തരീക്ഷ ഊഷ്മാവിനെ ക്രമീകരിക്കുവാനുള്ള സംവിധാനവും പുതിയ സാങ്കേതിക വിദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാധാരണ ഗതിയില്‍ നിന്നും വിത്യസ്തമായി ഓപ്പണ്‍ സ്റ്റേഡിയം തണുപ്പിക്കുക എന്നത് ശ്രമകരമായ പദ്ധതിയാണെന്നും പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പദ്ധതി വിജയം കണ്ടതായും ഹസ്സന് അല്തവാഡി വ്യക്തമാക്കി. ലോകകപ്പിനായി തയ്യാറാക്കുന്ന 12 സ്റ്റേഡിയങ്ങളും മാറ്റി സ്ഥാപിക്കാവുന്ന തരത്തിലാണ് നിര്‍മ്മിക്കുന്നത്. ഇതും നിര്‍മ്മാണ രീതിയെ വിത്യസ്തമാക്കുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications