ഖത്തറില്‍ നിര്‍ബന്ധിത സൈനിക സേവനം?

18 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് നിര്‍ബന്ധിത സൈനിക സേവനം ഏര്‍പ്പടുത്തുന്നത്.ബിരുദധാരികളായ യുവാക്കള്‍ക്ക് മൂന്ന് മാസവും അല്ലാത്തവര്‍ക്ക് നാല് മാസവുമാണ് നിര്‍ബന്ധിത സൈനിക സേവനം നടപ്പിലാക്കുക.
നവംബര്‍ 13 ബുധനാഴ്ചയാണ് ക്യാബിനറ്റ് ബില്ലിന് അംഗീകാരം നല്‍കിയത്. രാഷ്ട്രബോധവും കൃത്യനിഷ്ഠയും വളര്‍ത്തുന്നതിനും കരുതല്‍ സൈന്യം എന്ന നിലയിലുമാണ് യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം ഏര്‍പ്പെടുത്തുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. 11,800 സൈനികരാണ് ഖത്തറിലുള്ളതെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. കുവൈത്തിലും നിര്‍ബന്ധിത സാനിക സേവനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഇറാഖ് അധിനിവേശത്തെത്തുടര്‍ന്ന് 1990ല്‍ നിയമം പിന്‍വലിച്ചു.












Click it and Unblock the Notifications