കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് ഏറ്റവും വേഗതയേറിയ മൊബൈല്‍ ഇന്റര്‍നെറ്റ് നല്‍കുന്നത് ഖത്തര്‍

Google Oneindia Malayalam News

ദോഹ: ലോകത്തെ ഏതാണ്ട് 3,500 ഓളം സര്‍വറുകറുകളുമായി ബന്ധപ്പെടുത്തി ഒക്‌ല നടത്തിയ പരിശോധനയില്‍ ലോകത്ത് ഏറ്റവും വേഗതയേറിയ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന രാജ്യമായി ഖത്തര്‍ തെരഞ്ഞെടുത്തു. സെക്കന്റില്‍ 33.63 എം.ബി വേഗമാണ് ഖത്തറിലെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ഒരീദു ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്ന് ഒക്‌ല യുടെ പരിശോധനയില്‍ കണ്ടെത്തിയതായി കമ്പനി വാക്താക്കള്‍ പറഞ്ഞു.

ലോകത്തെ 119 രാജ്യങ്ങളിലായി ദിവസവും ഏതാണ്ട് 50 ലക്ഷം പരിശോധനകള്‍ നടത്തിയാണ് ഡാറ്റാ കൈമാറ്റ വേഗതയിലെ വമ്പനെ ഒക്‌ല കണ്ടെത്തിയത്. വാഷിങ്ങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് വേഗത പരിശോധനയിലെ ഭീമനാണ് ഒക്‌ല.

mobile

പുതിയ തലമുറയില്‍ നിത്യജീവിതത്തിന്റെ ഭഗമായി മാറിയ ഇന്റര്‍നെറ്റ് സേവനം മികച്ചതാക്കുവാനുള്ള ലോക രാജ്യങ്ങളുടെ പ്രവര്‍ത്തന വിജയമായി പരിശോധനാ ഫലത്തെ നോക്കികാണുന്നുവെന്ന് ഒരിദു ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ശൈഖ് സൗദ് ബിന്‍ നാസര്‍ അല്‍താനി അഭിപ്രായപ്പെട്ടു.

English summary
Qatar tops 119 countries in mobile Net speed around the World
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X