Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഖത്തറിന്റെ പുതിയ തീരുമാനം, ഇനി നിര്‍ബന്ധിത ക്വാറന്റൈന്‍ ഇല്ല

ദോഹ: സുപ്രധാന തീരുമാനവുമായി ഖത്തര്‍. രാജ്യത്തെത്തുന്നവര്‍ക്ക് ഇനി മുതല്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഇല്ല. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം കാണാനെത്തുന്ന വിദേശികള്‍ക്ക് ക്വാറന്റൈന്‍ ഉണ്ടാകില്ല. ദോഹ വഴിയുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ആശ്വാസമാണ് പുതിയ തീരുമാനം. നേരത്തെ ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു.

ഈ നിയന്ത്രണം അടുത്തിടെ എടുത്തുമാറ്റി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ നിയന്ത്രണമാണ് എടുത്തുമാറ്റിയത്. തൊട്ടുപിന്നാലെയാണ് വിദേശികള്‍ക്കുള്ള നിര്‍ബന്ധിത ക്വാറന്റൈനും ഒഴിവാക്കിയിരിക്കുന്നത്. വിശദവിവരങ്ങള്‍ അറിയാം...

1

ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം വീക്ഷിക്കുന്നതിനും മറ്റുമായി വരും മാസങ്ങളില്‍ 15 ലക്ഷം പേര്‍ ഖത്തറിലേക്ക് എത്തുമെന്നാണ് അധികൃതര്‍ കരുതുന്നത്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് മല്‍സരങ്ങള്‍. കായിക പ്രേമികള്‍ക്ക് വളരെ ആശ്വാസമുണ്ടാക്കുന്ന തീരുമാനമാണ് ഖത്തര്‍ ഭരണകൂടം എടുത്തിരിക്കുന്നത്. കളി കാണാന്‍ എത്തുന്നവര്‍ക്ക് കൊവിഡ് ക്വാറന്റൈന്‍ നിയന്ത്രണങ്ങളുണ്ടാകില്ല.

2

ക്വാറന്റൈന്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഖത്തറിലെത്തുന്ന വിദേശികള്‍ക്ക് കൊവിഡ് പരിശോധനയുണ്ടാകും. രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ഖത്തറിലേക്ക് വരുന്നവര്‍ 48 മണിക്കൂറില്‍ എടുത്ത കൊവിഡ് പരിശോധനാ ഫലം കൈയ്യില്‍ കരുതണം. രോഗമില്ലെന്ന രേഖയാണ് സൂക്ഷിക്കേണ്ടത്. റാപ്പിഡ് ആന്റിജന്‍ സെല്‍ഫ് ടെസ്റ്റ് അംഗീകരിക്കില്ല.

3

ഖത്തറിലെത്തുന്നവര്‍ ഇഹ്തിറാസ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുകയും വേണം. ഖത്തറിലെത്തുന്നതിന്റെ മൂന്ന് ദിവസം മുമ്പാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. മൊബൈല്‍ ആപ്പില്‍ ഗ്രീന്‍ ഹെല്‍ത്ത് സ്റ്റാറ്റസ് ഉള്ളവര്‍ക്ക് മാത്രമാകും പൊതുസ്ഥലങ്ങളിലെ പരിപാടികളില്‍ പ്രവേശനമുണ്ടാകുക.

രമ്യ... നിങ്ങൾ എന്തൊരു സുന്ദരിയാണ്... സാരിയിൽ പുഞ്ചിരി അഴകുമായി നടി

4

ഫൈസര്‍, മൊഡേണ, അസ്ട്രസെനിക്ക, കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ തുടങ്ങി ഖത്തര്‍ ഭരണകൂടം അംഗീകരിച്ചിട്ടുള്ള വാക്‌സിന്‍ എടുത്തവര്‍ക്കാകും ഖത്തറിലേക്ക് പ്രവേശനമുണ്ടാകുക. സിനോഫാം, സിനോവാക്, സ്പുട്‌നിക് 5, ഇന്ത്യന്‍ നിര്‍മിത കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ ഉപാധികളോടെ ഖത്തര്‍ ഭരണകൂടം അംഗീകരിച്ചിട്ടുണ്ട്.

5

ഖത്തറിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവലിന് അപേക്ഷിക്കാന്‍ സാധിക്കും. 30 ദിവസത്തേക്കാണ് ഈ വിസ അനുവദിക്കുക. നവംബര്‍ ഒന്ന് മുതല്‍ ഖത്തറിലെത്തുന്ന എല്ലാ വിദേശികള്‍ക്കും ഹയ്യ കാര്‍ഡ് ആവശ്യമാണ്. ഈ കാര്‍ഡുള്ളവര്‍ക്ക് മാത്രമാകും ഖത്തറിലേക്ക് പ്രവേശനം എന്ന കാര്യം കൂടി ശ്രദ്ധിക്കണം. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം കാണാന്‍ ആഗ്രഹിക്കാത്തവര്‍ക്കും നവംബര്‍ 1 മുതല്‍ ഹയ്യ കാര്‍ഡ് ആവശ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+