ദോഹ;സര്‍ക്കസിനിടെ കടുവ കുട്ടിയെ ആക്രമിച്ചു
ദോഹ: സര്‍ക്കസ് കാണാനെത്തിയ ആണ്‍കുട്ടിയെ കടുവ ആക്രമിച്ചു. കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. ദോഹയിലാണ് സംഭവം നടക്കുന്നത്. പ്രാദേശിക മാധ്യമങ്ങള്‍ ഡിസംബര്‍ ഒന്ന് ഞായറാഴ്ചയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പിതാവിനൊപ്പമാണ് കുട്ടി സര്‍ക്കസ് കൂടാരത്തിലെത്തിയത്. ഐസ്‌ക്രീം വാങ്ങുന്നതിനായി പുറത്തേയ്ക്ക് പോയ ശേഷം വീണ്ടും കൂടാരത്തിലേയ്ക്ക് പ്രവേശിയ്ക്കുന്നതിനിടയിലാണ് കടുവ ആക്രമിച്ചത്. കുട്ടിയുടേ മേല്‍ കടുവ ചാടി വീഴുകയായിരുന്നു.

കടുവയെ നിയന്ത്രിയ്ക്കാന്‍ പരിശീലക ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ മറ്റ് ജീവനക്കാര്‍ കൂടി ഇടപെട്ടാണ് കടുവയെ കൂട്ടിലാക്കിയത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കുട്ടിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications