ഖത്തറില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം; രാജ്യം വിടാന്‍ ഇനി സ്പോണ്‍സറുടെ അനുമതി വേണ്ട?
ദോഹ: ഒരു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഖത്തറിലെ കഫാല സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ മാറ്റം വരുന്നു. ഖത്തറിലെ പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിയമമാണ് നിലവില്‍ വരുന്നത്. പ്രവാസികളുടെ വരവും പോക്കും താമസവുമൊക്കെ സംബന്ധിച്ച 2015 ലെ 21ാം നമ്പര്‍ നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒപ്പുവച്ചു.
ഔദ്യോഗിക ഗസറ്റില്‍ പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷം മാത്രമേ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. 2009ലെ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തിലെ നാലാം നമ്പര്‍ ഭേദഗതി നിയമത്തിലെ രണ്ട് വകുപ്പുകളില്‍ കാര്യമായ മാറ്റം വരുത്തിയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്.

സ്പോണ്‍സറുടെ അനുമതി വേണ്ട
തൊഴില്‍ മാറുന്നതിന് സ്‌പോണ്‍സറുടെ അനുമതി വേണ്ടെന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകളില്‍ ഒന്ന്.

സ്വാതന്ത്ര്യം
തൊഴില്‍ മാറുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം തന്നെ തൊഴിലുടമയുടെ അനുമതിയില്ലാതെ രാജ്യം വിടാന്‍ അനുമതി നല്‍കുന്നതാണ് മറ്റൊരു പ്രധാന വകുപ്പ്.

എക്സിറ്റ് പെര്‍മിറ്റ്
എന്നാല്‍ രാജ്യം വിടുന്നതിന് മൂന്ന് ദിവസം മുന്‍പ് ആഭ്യന്തര മന്ത്രാലയത്തില്‍ വിവരം അറിയിക്കണം. എക്‌സിറ്റ് പെര്‍മിറ്റിനായി ആദ്യം തൊഴിലുടമയെ സമീപിയ്ക്കണമെന്ന് ശൂറാ കൗണ്‍സില്‍ ഭേദഗതി നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു.

നിരസിച്ചാല്‍
തൊഴിലുടമ എക്‌സിറ്റ് പെര്‍മിറ്റ് അപേക്ഷ നിരസിയ്ക്കുകയാണെങ്കില്‍ ആഭ്യന്തരമന്ത്രാലയം തയ്യാറാക്കുന്ന പ്രത്യേക സമിതിയ്ക്ക് മുന്നില്‍ അപേക്ഷ സമര്‍പ്പിയ്ക്കാം. ഖത്തറിലെ തൊഴില്‍ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികള്‍ ആഗോള തലത്തില്‍ ചര്‍ച്ചയായിരുന്നു.












Click it and Unblock the Notifications