ഖുര്‍ആന്‍ സൂക്തങ്ങള്‍ എഴുതിയ വസ്ത്രം റിയാദില്‍ പിടിച്ചെടുത്തു
റിയാദ്: റിയാദിലെ ഒരു കച്ചവട സ്ഥാപനത്തില്‍ നിന്നും വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്യപ്പെട്ട രീതിയിലുള്ള സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങള്‍ കണ്ടെത്തിയതായി സൗദി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
വസ്ത്രത്തിന്റെ ചിത്രമെടുത്തു ട്വിറ്ററില്‍ പോസ്റ്റു ചെയ്ത സ്ത്രീ നല്‍കിയ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയ വാക്താക്കാള്‍ അറിയിച്ചു. ഇത്തരത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉപയോഗിക്കുന്നതിന്ന് കര്‍ശന നിയന്ത്രണമുള്ള രാജ്യമാണ് സൗദി അറേബ്യ.

അലക്ഷ്യമായി ഖുര്‍ആന്‍ വചനങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി തടയുമെന്നും ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications