കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ കത്തിനശിച്ചു,നശിക്കാതെ അവശേഷിച്ചത് ഖുര്‍ആന്‍

  • By Meera Balan
Google Oneindia Malayalam News

റിയാദ്:പൂര്‍ണമായും കത്തി നശിച്ച കാറില്‍ ഒരു കേട് പാട് പോലും പറ്റാതെ അവശേഷിച്ചത് ഖുര്‍ആന്‍ മാത്രം. കാറിന്റെ ഉടമസ്ഥനാകട്ടെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ജാസന്‍ പ്രവിശ്യയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. കാറിനകത്തുണ്ടായിരുന്ന വസ്തുക്കളില്‍ ഖുര്‍ആന്‍ ഒഴികെ മറ്റെല്ലാം കത്തി നശിയ്ക്കുകയും ചെയ്തു.

സൗദിക്കാരാനായ യുവാണ് ജാസനിലൂടെ കാറില്‍ യാത്ര ചെയ്തത്. ഓടുന്ന കാറില്‍ തീപടര്‍ന്നു. റോഡിലുണ്ടായിരുന്ന മറ്റൊരു കാര്‍ ഡ്രൈവറുടെ സഹായത്തോടെ സൗദിയുവാവ് രക്ഷപ്പെട്ടു.

Quran

അപകടം സംഭവിയ്ക്കുമെന്ന് തീപിടിയ്ക്കുന്നതിന് മിനിട്ടുകള്‍ മുന്‍പ് തനിയ്ക്ക് തോന്നിയിരുന്നതായി ഇയാള്‍ തന്നെ രക്ഷപ്പെടുത്തിയ ഡ്രൈവറോട് പറഞ്ഞു. യുവാവിനെ രക്ഷിച്ച ശേഷം കത്തി നശിച്ച കാറില്‍ ഇരുവരും പരിശോധിച്ചു.

എന്നാല്‍ കാറിനുള്ളില്‍ ഉണ്ടായിരുന്ന മിക്ക വസ്തുക്കളും കത്തി നശിച്ചിരുന്നു. ഇതിനിടയിലാണ് കേട്പാടുകളൊന്നും സംഭവിയ്ക്കാതെ ഖുര്‍ആന്‍ മാത്രം അവശേഷിച്ചത് ഇവര്‍ കണ്ടത്. കാര്‍ തന്റെ സ്വന്തമല്ലെന്നും തന്റെ പിതാവിന്റെതാണെന്നും യുവാവ് പറഞ്ഞു.

തന്റെ പിതാവ് ഖുര്‍ആന്‍ എപ്പോഴും കാറില്‍ സൂക്ഷിച്ചരിരുന്നെന്നും ഇയാള്‍ ഡ്രൈവറോട് പറഞ്ഞു. ഡ്രൈവര്‍ ഖുര്‍ആന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. സാബ്ക് പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

English summary
A copy of the Quran emerged intact when all other contents of a car were destroyed in a fire that charred the vehicle in Saudi Arabia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X