കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്താല്‍ രാഹുലിന്റെ മൃതദേഹം ദുബായില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുപോയി

Google Oneindia Malayalam News

ദുബായ്: ഐ സി എഫ് വെല്‍ഫെയര്‍ സമിതിക്ക് കീഴിലുള്ള സാന്ത്വനം പ്രവര്‍ത്തകരുടെ സഹായത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് മോഴി സ്വദേശി രാഹുലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അമ്മ സുലോചനയോടൊപ്പം സന്ദര്‍ശക വിസയില്‍ യു എ ഇയിലെത്തിയ 22കാരനായ രാഹുല്‍, ശ്വാസകോശ സംബന്ധമായ അസുഖം കാരണം കഴിഞ്ഞ ദിവസം ദുബായ് അല്‍ ബറാഹ ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്.

യുഎഇയിലെത്തിയ ആദ്യദിവസം ഷാര്‍ജയിലെ താമസസ്ഥലത്ത് അച്ഛന്‍ കുമാറിനൊപ്പം അമ്മയും മകനും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെട്ട രാഹുലിനെ ഷാര്‍ജയിലെ കുവൈത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയ ഡോക്ടര്‍മാര്‍ രാഹുലിനെ വിദഗ്ധ ചികിത്സക്കായി ദുബായ് അല്‍ ബറാഹ ആശുപത്രിയിലേക്കയച്ചു. രണ്ടാഴ്ചയോളം ആശുപത്രി കിടക്കയിലായിരുന്ന രാഹുല്‍ കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ച് മരണപ്പെടുകയായിരുന്നു.

rahul

രാഹുല്‍ ആശുപത്രിയിലായ വാര്‍ത്തയറിഞ്ഞതു മുതല്‍ ഐ സി എഫ് സാന്ത്വനം പ്രവര്‍ത്തകര്‍ ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു. ഡോക്ടര്‍മാരുമായും മറ്റു ജീവനക്കാരുമായി നിരന്തരം ബന്ധപ്പെട്ട് രാഹുലിന്റെ ആരോഗ്യ പുരോഗതി ചര്‍ച്ച ചെയ്തിരുന്നു.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം മ്യതദേഹം നാട്ടിലേക്ക് അയച്ചു. ഐ സി എഫ് സാന്ത്വനം പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച പിതാവ് കുമാര്‍ പ്രവര്‍ത്തകര്‍ക്ക് നന്ദിയും കടപ്പാടും അറിയിച്ചു. ഐ സി എഫ് പ്രവര്‍ത്തകരായ കരീം തളങ്കര, നസീര്‍ വാടാനപ്പള്ളി, ഷാജി ഖാലിദ് വടക്കേകാട്, ഹസന്‍ സഖാഫി മുഴാപ്പാല , ഫസല്‍ വടകര, ഫസല്‍ മട്ടന്നൂര്‍, നജ്മുദ്ദീന്‍ പുതിയങ്ങാടി, സിറാജ് ബാലുശ്ശേരി തുടങ്ങിയവര്‍ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

English summary
Rahul's deadbody to reach native by the help of ICF sandwanam leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X