ഷാര്‍ജ: മോദിയെത്തും മുന്‍പ് മഴയെത്തി
ഷാര്‍ജ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയയുടെ യുഎഇ സന്ദര്‍ശനമാണല്ലോ പുതിയ വാര്‍ത്ത. എന്നാല്‍ മോദി യുഎഇയില്‍ എത്തും മുന്‍പ് മറ്റൊരാള്‍ അവിടെയെത്തി. മഴ തന്നെ. മഴയെത്തും മുന്‍പേ മോദിയ്ക്ക് മറുനാട്ടില്‍ എത്താനായില്ല. ഷാര്‍ജ, ഫുജൈറ, അജ്മന്‍ എന്നിവിടങ്ങളിലാണ് നേരിയ തോതില്‍ മഴ പെയ്തത്.
മഴയത്തെടുടര്‍ന്ന് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റോഡുകളില്‍ വ്യൂ കുറവായിരിയ്ക്കും. ഫുജൈറയില്‍ അല്‍ ഹാന്യയിലും, അജ്മനില്‍ മനാമയിലും, ഷാര്‍ദയിലെ അല്‍ സുഹിലയിലും നേരിയ തോതില്‍ മഴ പെയ്തു. മഴയിലും കാറ്റിലും മരുഭൂമിയിലൂടെയുള്ള യാത്രയും ദുസ്സഹമാകും.

അടുത്ത നാല്‍പ്പത്തെട്ട് മണിയ്ക്കൂറിനകം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീയോറോളജി സീസ്‌മോളജി (എന്‍സിഎംഎസ്) പറയുന്നു. പരമാവധി താപനില 45 ഡിഗ്രി മുതല്‍ 48 ഡിഗ്രി വരെയാണ്.












Click it and Unblock the Notifications