അല്‍ ഐനില്‍ കനത്ത മഴ
അബുദാബി: വേനല്‍ച്ചൂടില്‍ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ അല്‍ ഐനില്‍ ഉടനീളം വെള്ളെക്കെട്ടുകള്‍ ഉണ്ടായി. ഞായറാഴ്ചയാണ് അബുദാബിയില്‍ പലയിടത്തും ഇടിയോട് കൂടി ശക്തമായ മഴ പെയ്തത്. കാറ്റിലും മഴയിലും പുറത്തിറങ്ങാനാവാതെ ജനം വലഞ്ഞു.
മഴയില്‍ റോഡുകളില്‍ മിക്കതിലും വെള്ളം നിറഞ്ഞതോടെ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കു ഒരുപോലെ ബുദ്ധിമുട്ടായി. മഴയെത്തുടര്‍ന്ന് ഒട്ടേറെ ചെറിയ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ശനിയാഴ്ച മുതല്‍ തന്നെ മഴയ്ക്കുള്ള സാധ്യതയുണ്ടായിരുന്നു. ചൂട് അഞ്ച് ഡിഗ്രിയോളം കുറഞ്ഞിരുന്നു. തിങ്കളാഴ്ചയും മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് എന്‍സിഎംഎസ് അറിയിച്ചു. മാത്രമല്ല അറേബ്യന്‍ ഗള്‍ഫ്, ഒമാന്‍ കടല്‍ എന്നിവയിലേയ്ക്ക് പോകുന്നതിനും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications