യുഎഇയില്‍ കനത്ത മഴ പലയിടത്തും ഗതാഗതം തടസപ്പെട്ടു
ദുബായ്: യുഎഇയില്‍ കനത്ത മഴ. നവംബര്‍ ഒന്ന് രാത്രിയോടെയാണ് ദുബായ് , ഷാര്‍ജ, റാസ് അല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളില്‍ ഉള്‍പ്പടെ കനത്ത മഴ പെയ്തു. പലയിടത്തും ഇടിയോടി കൂടിയ മഴയാണ് പെയ്തത്യ ആലിപ്പഴം പൊഴിഞ്ഞത് വാഹനായാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഒമാന്‍ തീരത്തേയ്ക്കടുത്ത നിലോഫര്‍ കാറ്റാണ് മഴയ്ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
ഒമാന്‍ തീരത്തോട് അടുത്ത പ്രദേശങ്ങളില്‍ വെള്ളം കയറി. കല്‍ബാ, ഖോര്‍ഫക്കാന്‍ എന്നീ സ്ഥലങ്ങളെ മഴ കാര്യമായി ബാധിച്ചു. ദുബായില്‍ രാത്രി 7.40 ഓടെയാണ് മഴ ശക്തമായത്. നിനച്ചിരിയ്ക്കാതെ പെയ്ത മഴയില്‍ വാഹനയാത്രക്കാര്‍ പലരും പകച്ചു.

ഷാര്‍ജയില്‍ പലയിടത്തും ശക്തമായ കാറ്റോട് കൂടിയ മഴയാണ് പെയ്തത്. ഗതാഗതത്തെയും മഴ ബാധിച്ചു. മഴയെത്തുടര്‍ന്നുയര്‍ന്ന് പുകമഞ്ഞ് യാത്രക്കാരെ വലച്ചു. റാസ് അല്‍ ഖൈമയില്‍ പലയിടത്തും മഴ തകര്‍ത്ത് പെയത്. താഴ്തന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ശക്തമായ കാറ്റ് വീശിയതിനാല്‍ മരങ്ങള്‍ കടപുഴകി വീണു. ചെറിയ നാശനഷ്ടങ്ങളുണ്ടാക്കിയാണ് ഫുജൈറയില്‍ മഴ പെയ്തത്.












Click it and Unblock the Notifications