Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലും ആലിപ്പഴം വീഴും: മഴ കനയ്ക്കുമെന്ന് മുന്നറിയിപ്പ്, കുവൈത്തില്‍ സ്കൂളുകള്‍ക്ക് അവധി

ദുബൈ: ജിസിസി രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത് റെക്കോർഡ് മഴ. ഒന്നര വർഷത്തെ മഴയാണ് 3 ദിവസം കൊണ്ട് യുഎഇയില്‍ ലഭിച്ചത്. 141.8 മില്ലിമീറ്റർ മഴയാണ് 3 ദിവസംകൊണ്ട് ലഭിച്ചത്. വരും ദിവസങ്ങളില്‍ ഇനിയും മഴക്ക് സാധ്യതയുള്ളതിനാല്‍ മഴയുടെ അളവ് ഇനിയും കൂടും.

ബുധാനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്. സാധാരണ വർഷത്തില്‍ ശരാശരി 100 മി.മീ മഴയാണ് യുഎഇയില്‍ ലഭിക്കുന്നത്. ദുബായിലെ സെയ്ഹ് അൽ സലാം, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്ക്, ബാബ് അൽ ഷംസ് ഡെസേർട് എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചുകൊണ്ടിരിക്കുന്നത്.

വരും ദിവസങ്ങളില്‍ യു എ ഇയുടെ വടക്ക് കിഴക്കന്‍ മേഖല

വരും ദിവസങ്ങളില്‍ യു എ ഇയുടെ വടക്ക് കിഴക്കന്‍ മേഖലകളിലായിരിക്കും കൂടുതതല്‍ മഴ ലഭിക്കുകയെന്നാണ് പ്രവചനം. തെക്കുപടിഞ്ഞാറുനിന്നുള്ള ന്യൂനമർദവും ചെങ്കടലിനു മുകളിലൂടെയുള്ള മേഘങ്ങൾ യുഎഇയിലേക്കു നീങ്ങുന്നതുമാണ് മഴയുടെ സാധ്യത വർധിപ്പിക്കുന്നത്. മഴയോടൊപ്പം തന്നെ ചെറിയ മിന്നലുമുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.

ഈ മാലയെങ്ങനെ പൊളിയല്ലേ: പുത്തന്‍ ലുക്കില്‍ റിമ കല്ലിങ്കല്‍

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും മേഘാവൃതമായിരിക്കും.

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും മേഘാവൃതമായിരിക്കും. താപനില ഗണ്യമായി കുറയും. ചിലയിടങ്ങളില്‍ ആലിപ്പഴം വീഴാനും സാധ്യതയുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കനത്ത സുരക്ഷ മാർഗ്ഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതരും അറിയിക്കുന്നു.

വടക്ക് പടിഞ്ഞാറന്‍ കാറ്റായ ഷമാല്‍ ശക്തിപ്രാപിക്കുന്നതോടെ

വടക്ക് പടിഞ്ഞാറന്‍ കാറ്റായ ഷമാല്‍ ശക്തിപ്രാപിക്കുന്നതോടെ പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷമായിരിക്കും ഉണ്ടായിരിക്കുകയെന്ന മുന്നറിയിപ്പുമുണ്ട്. ഈ സാഹചര്യത്തില്‍ അലർജി അസുഖമുള്ളവരും പ്രായമായവും കുട്ടികളും പുറത്തിറങ്ങുമ്പോൾ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ നത്ത മഴയെ തുടർന്ന് താൽക്കാലികമായി അടച്ച റോഡുകൾ തുറന്നിട്ടുണ്ട്.

സ്‌കൂളുകളും സർവ്വകലാശാലകളും ഒരു ദിവസത്തേക്ക്

അതിനിടെ സ്‌കൂളുകളും സർവ്വകലാശാലകളും ഒരു ദിവസത്തേക്ക് അടച്ചിടാന്‍ കുവൈത്ത് തീരുമാനിച്ചു. അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് രാജ്യത്തെ സ്‌കൂളുകളും സർവ്വകലാശാലകളും ഒരു ദിവസത്തേക്ക് അടച്ചിടുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രി ഡോ അലി അൽ മുദാഫ് ഇന്നലെ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

ഇന്ന് നടക്കാനിരിക്കുന്ന എല്ലാ മിഡിൽ, ഹൈസ്‌കൂൾ പരീക്ഷകളും മാറ്റിവയ്ക്കുമെന്നും അദ്ദേഹം

ഇന്ന് നടക്കാനിരിക്കുന്ന എല്ലാ മിഡിൽ, ഹൈസ്‌കൂൾ പരീക്ഷകളും മാറ്റിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു, സ്‌കൂളുകൾക്ക് അവരുടെ അവസാന പരീക്ഷകൾ ഉചിതമെന്ന് തോന്നുന്നത് പോലെ പുനഃക്രമീകരിക്കാനുള്ള അവസരം നൽകും. ഫാക്കൽറ്റികള്‍ക്കും മറ്റ് സ്റ്റാഫിനും അവധിയുണ്ടായിരിക്കില്ല. അവർ പതിവ് പോലെ ജോലിക്ക് പോകേണ്ടതുണ്ടെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ഇന്നലെ പെയ്ത കനത്ത മഴയിൽ റോഡുകളിൽ വെള്ളം കയറി മിക്കയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.

ഇന്നലെ പുലർച്ചെ മുതൽ ഹെല്‍പ്പ് ലൈന്‍ കോളുകളോട് തങ്ങളുടെ

ഇന്നലെ പുലർച്ചെ മുതൽ ഹെല്‍പ്പ് ലൈന്‍ കോളുകളോട് തങ്ങളുടെ ടീമുകൾ പ്രതികരിക്കുകയും ഒറ്റരാത്രികൊണ്ട് പെയ്ത മഴയെത്തുടർന്ന് വെള്ളത്തിനടിയിലായ റോഡുകളിലും വീടുകളിലും കുടുങ്ങിപ്പോയ 106 പേരെ രക്ഷപ്പെടുത്തിയതായും കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു.
അതേസമയം, പല ഗൾഫ് രാജ്യങ്ങളിലെയും അധികൃതർ ഇന്നലെ കാലാവസ്ഥാ മുന്നറിയിപ്പ് പുതുക്കി. നിരവധി ദിവസങ്ങളായി തുടരുന്ന കനത്ത മഴ വലിയ നാശനഷ്ടങ്ങളാണ് കുവൈത്തിലുണ്ടാക്കിയിരിക്കുന്നത്.

ദുബായ് എക്‌സ്‌പോ 2020-ലെ ഗ്ലോബൽ വില്ലേജും കാമ്പസ് ജർമ്മനി പവലിയനും

ദുബായ് എക്‌സ്‌പോ 2020-ലെ ഗ്ലോബൽ വില്ലേജും കാമ്പസ് ജർമ്മനി പവലിയനും ഉൾപ്പെടെ ദുബായിലെ പ്രധാന വിനോദ വേദികൾ ഇന്നലെ അടച്ചു. മോശം കാലാവസ്ഥയെ തുടർന്ന് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ വെടിക്കെട്ടും റദ്ദാക്കി. മൂന്ന് ദിവസം മുമ്പ് ആരംഭിച്ച പ്രത്യേക കാലാവസ്ഥയ്ക്ക് ശേഷം അൽ ഐനിലെ പ്രദേശങ്ങളിൽ 68 എംഎം മുതൽ 70 എംഎം വരെ മഴയും റാസൽ ഖൈമയിൽ 64.4 എംഎം മഴയും ലഭിച്ചു. സൗദി അറേബ്യയിൽ കനത്ത മഴ പെയ്തത് മക്കയിലെ തീർഥാടകരെ ബാധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+