രാജ്നാഥ് സിങ് ബഹറിനില്‍ എത്തും
ബഹറിനില്‍ ആഭ്യന്തര മന്ത്രിയുമായും പ്രമുഖരായ ഇന്ത്യക്കാരുമായും മന്ത്രി ചര്‍ച്ച നടത്തും.
മനാമ: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബഹറിനില്‍ എത്തും. ബഹറിനില്‍ ആഭ്യന്തര മന്ത്രിയുമായും പ്രമുഖരായ ഇന്ത്യക്കാരുമായും മന്ത്രി ചര്‍ച്ച നടത്തും.
ഇന്ത്യയും ബഹറിനും തമ്മിലുള്ള സുപ്രധാന കരാറുകളെ കുറിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തും. ഭീകരപ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ബഹറിന്റെ പങ്ക് കൂടുതല്‍ ശക്തമാക്കാന്‍ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ഇന്ത്യക്കാരായ ബഹറിന്‍ പ്രവാസികളുടെ പൊതുവായ പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ ഇടം പിടിക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications