റാക്ക് എയര്‍വെയ്‌സ് വീണ്ടും പൂട്ടി
റാസല്‍ഖൈമ: യുഎഇയിലെ ബജറ്റ് എയര്‍ലൈന്‍സായ റാക്ക് എയര്‍വെയ്‌സ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായി പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് തീരുമാനം. എന്നാല്‍ കമ്പനി പുനസ്സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പിന്‍മാറ്റമെന്ന് കമ്പനിയുടെ കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി എലിസബത്ത് പെഴ്‌സി ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
2006ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2009ല്‍ പൂട്ടിയിരുന്നു. എന്നാല്‍ 2010 അവസാനത്തോട് പുതിയ ഓഫറുകളുമായി കമ്പനി സജീവമായി. കുറഞ്ഞ നിരക്കില്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കമ്പനി കഴിഞ്ഞ കുറെ മാസങ്ങളായി മുടന്തി നീങ്ങുകയായിരുന്നു.

പുതിയ നിക്ഷേപകരില്‍ ചിലരാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ പൊളിച്ചെഴുത്ത് വേണമെന്ന് ആവശ്യപ്പെട്ടത്. ഇതുപ്രകാരം ജനുവരി ഒന്നുമുതല്‍ കമ്പനി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തും. പുതിയ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ അടുത്ത മാസം തന്നെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചുനല്‍കുകയോ മറ്റു കമ്പനികളുടെ ടിക്കറ്റ് നല്‍കുകയോ ചെയ്യുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു. കേരളത്തിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തിയ കമ്പനികളില്‍ ഒന്നായിരുന്നു റാക്ക്.












Click it and Unblock the Notifications