റാസല്‍ ഖൈമയില്‍ സിംഹമിറങ്ങി! ജനങ്ങള്‍ പരിഭ്രാന്ത്രരായി!!
റാസല്‍ ഖൈമയില്‍ സിംഹമിറങ്ങി! ജനങ്ങള്‍ പരിഭ്രാന്ത്രരായി!!
റാസല്‍ഖൈമ: സിംഹം കൂടുവിട്ട് പുറത്തിറങ്ങിയതായി വാര്‍ത്ത പ്രചരിച്ചld റാസല്‍ഖൈമയിലെ ജനങ്ങളെ മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. പുറത്ത് കറങ്ങി നടക്കുന്ന ഒരു സിംഹക്കുട്ടിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് എന്തുചെയ്യണമെന്നറിയാതെ ജനങ്ങള്‍ പരിഭ്രാന്തരായത്. അല്‍ സഹ്റ, അല്‍ ബരീറാത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ സിംഹം കറങ്ങി നടക്കുന്നത് കണ്ടുവെന്ന ശബ്ദ സന്ദേശത്തോടൊപ്പമായിരുന്നു സിംഹത്തിന്റെ ഫോട്ടോ വന്നത്. കുട്ടികളെ പുറത്തേക്കയക്കുമ്പോള് ശ്രദ്ധിക്കണമെന്നും അതില്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു.
നിമിഷങ്ങള്‍ക്കകം വാര്‍ത്ത കൊടുങ്കാറ്റ് പോലെ പ്രചരിച്ചു. കുട്ടികളെ പുറത്തേക്കയച്ചില്ലെന്നു മാത്രമല്ല, മുതിര്‍ന്നവര്‍ പോലും വാതിലടച്ചിരുന്നു. വാഹനങ്ങളിലുള്ളവര്‍ അതില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയന്നു. വൈകുന്നേരം നാലരയോടെയാണ് ഇതേക്കുറിച്ച് പോലിസിന് വിവരം ലഭിക്കുന്നത്. അതോടെ കൂടുവിട്ടിറങ്ങിയ സിംഹത്തിനായി പോലിസ് നാലുപാടും വലവീശി. മയക്കുവെടി ഉള്‍പ്പെടെ സിംഹത്തെ പിടികൂടാന്‍ സര്‍വ സന്നാഹങ്ങളോടെയുമായിരുന്നു പോലിസിന്റെ തിരച്ചില്‍. പക്ഷെ, മൂന്നു മണിക്കൂറിലേറെ തിരച്ചില്‍ നടത്തിയിട്ടും സിംഹത്തിന്റെ നിഴല്‍പോലും കാണാന്‍ പോലിസിന് കഴിഞ്ഞില്ല. അവസാനം, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം പഴയതാണെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയ പോലിസ് അധികൃതര്‍ തിരച്ചില്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എവിടെയും കൂട്ടില്‍ നിന്ന് സിംഹം പുറത്തിറങ്ങിയിട്ടില്ലെന്നും പോലിസ് അന്വേഷണത്തില്‍ വ്യക്തമായി. ചിത്രത്തില്‍ കാണുന്ന സിംഹം റാസല്‍ഖൈമ വന്യജീവി സങ്കേതത്തില്‍ സുഖമായി കഴിയുകയാണെന്നും പോലിസ് കണ്ടെത്തി.

അവസാനം വാര്‍ത്ത വ്യാജമാണെന്ന് പോലിസ് അറിയിച്ചതോടെയാണ് ആളുകള്‍ക്ക് ശ്വാസം നേരെ വീണത്. അപ്പോഴേക്ക് സമയം രാത്രി എട്ടു മണി കഴിഞ്ഞിരുന്നു. സിംഹമില്ലെന്ന് പോലിസ് പറഞ്ഞെങ്കിലും ജനങ്ങളുടെ മനസ്സില്‍ നിന്ന് ഭീതി വിട്ടുമാറിയിട്ടില്ല. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ ഭീതി വിതക്കുകയും അധികൃതരെ കുഴക്കുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. ഇത്തരമൊരു സന്ദേശം ഇപ്പോള്‍ പ്രചരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് റാസല്‍ഖൈമ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications