അറ്റ്ലസ് ജ്വല്ലറികളില്‍ ശമ്പളം മുടങ്ങി, ഷോപ്പിങ് ഫെസ്റ്റിവലില്‍ തിരിച്ചുവരുമെന്ന് കമ്പനി
ദുബായ്: കമ്പനി ചെയര്മാന് രാമചന്ദ്രന് നായര്‍ ജയിലില്‍ ആയതോടെ അറ്റ്ലസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെല്ലാം മന്ദഗതിയിലാണ്. അതിനിടെയാണ് യുഎഇയിലെ ജ്വല്ലറികളില്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയെന്ന വാര്‍ത്ത പുറത്ത് വരുന്നത്.
സെപ്തംബറിലെ ശമ്പളം ഇതുവരെ ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം. കമ്പനി അധികൃതര്‍ ഇക്കാര്യം സമ്മതിയ്ക്കുന്നും ഉണ്ട്. ആഴ്ചകള്‍ക്കുള്ളില്‍ എല്ലാവരുടേയും ശമ്പളം കൊടുത്തു തീര്‍ക്കും എന്നാണ് അവകാശവാദം.
അറ്റ്ലസ് ഗ്രൂപ്പിന്റെ യുഎഇയിലെ ഷോപ്പുകളും ആശുപത്രിയും ആയി ഇന്‍വെസ്റ്റ്മെന്റ് കമ്പനിയായ ആയ മാസ് ഗ്രൂപ്പ് കരാറിലെത്തിയിട്ടുണ്ട്. ഇതിന്റെ നടത്തിപ്പില്‍ ഇനി ഇവര്‍ക്കും പങ്കാളിത്തമുണ്ടാകും. കൂടുതല്‍ നിക്ഷേപവും നടത്തും. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലാണ് ഇനി പ്രതീക്ഷ.

ജയിലില്‍ രണ്ട് മാസം
അറ്റ്ലസ് ജ്വല്ലറി ഉടമ രാമചന്ദ്രന് നായരും മകളും ദുബായിലെ ജയിലിലായിട്ട് രണ്ട് മാസങ്ങള്‍ കഴിഞ്ഞിരിയ്ക്കുന്നു. ഇതുവരെ ജാമ്യം ലഭിച്ചില്ല.

പ്രതിസന്ധി രൂക്ഷം
രാമചന്ദ്രന് നായര്‍ അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ യുഎഇയിലെ അറ്റ്ലസ് ജ്വല്ലറികളില്‍ പ്രതിസന്ധി തുടങ്ങിയിരുന്നു. രാമചന്ദ്രന് നായരുടെ അറസ്റ്റിന് ശേഷം ഇത് രൂക്ഷമായി.

ശമ്പളം മുടങ്ങി
അറ്റ്ലസ് ജ്വല്ലറികളില്‍ ഭൂരിപക്ഷവും മലയാളി ജീവനക്കാരാണ്. ഇവര്‍ക്ക് സെപ്തംബര്‍ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.

എല്ലാം ശരിയാക്കും
രാമചന്ദ്രന് നായര്‍ പുറത്തിറങ്ങിയാലും ഇല്ലെങ്കിലും ജീവനക്കാരുടെ ശമ്പളം അടുത്ത ദിവസങ്ങളില്‍ തന്നെ നല്‍കുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലാണ് ഇപ്പോള്‍ അറ്റ്ലസ് ഗ്രൂപ്പ് പ്രതീക്ഷയര്‍പ്പിയ്ക്കുന്നത്. സീസണില്‍ ബിസിനസ് മെച്ചപ്പെടുത്താമെന്നും ഇതുവഴി രാമചന്ദ്രന് നായരെ പുറത്തിറക്കാമെന്നും ആണ് പ്രതീക്ഷ.

മാസ് ഗ്രൂപ്പ്
ദുബായിലെ വമ്പന്‍ ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ് ആണ് മാസ് ഗ്രൂപ്പ്. യുഎഇയിലെ ജ്വല്ലറികളുടേയും ആശുപത്രിയുടേയും നടത്തിപ്പ് ഇപ്പോള്‍ അവര്‍ക്ക് കൈമാറിയിരിയ്ക്കുകയാണ്.

സ്വര്‍ണമെത്തും
അറ്റ്ലസ് ജ്വല്ലറിയുടെ ദുബായിലെ ഷോപ്പുകളില്‍ ഇപ്പോള്‍ സ്വര്‍ണവ്യാപാരം കാര്യമായി നടക്കുന്നില്ല. ആവശ്യത്തിന് സ്റ്റോക്കും ഇല്ല. വജ്രാഭരണങ്ങളുടെ കച്ചവടം മാത്രമാണ് നടക്കുന്നതെന്നാണ് പറയുന്നത്. ആവശ്യത്തിന് സ്റ്റോക്ക് എത്തിയ്ക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ മാസ് ഗ്രൂപ്പ്.

സാവകാശം വേണം
ഏതാണ്ട് ആയിരം കോടി രൂപയുടെ ബാധ്യതയാണ് യുഎഇയിലെ വിവിധ ബാങ്കുകളിലായി അറ്റ്ലസ് ഗ്രൂപ്പിനുള്ളത്. ഇത് തിരിച്ചടയ്ക്കാന്‍ സാവകാശം നല്‍കണം എന്നാണ് രാമചന്ദ്രന് നായര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

ബാങ്കുകള്‍ സമ്മതിയ്ക്കണം
രാമചന്ദ്രന് നായരുടെ അഭ്യര്‍ത്ഥന ബാങ്കുകള്‍ പരിഗണിച്ചാല്‍ മാത്രമേ കോടതി ജാമ്യം അനുവദിയ്ക്കൂ എന്നാണ് വിവരം. ഇക്കാര്യത്തില്‍ ബാങ്കുകളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

മകളും ജയിലില്‍
രാമചന്ദ്രന് നായര്‍ മാത്രമല്ല, മകളും ജയിലിലാണ്. ഇവര്‍ക്കും ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications