കടുത്ത ചൂടില്‍ റംസാന്‍ വ്രതാനുഷ്ഠാനം 15 മണിക്കൂര്‍ വരെ നീളും!!
ദുബായ്: വരാനിരിക്കുന്ന റംസാന്‍ വ്രതാനുഷ്ഠാനം കടുത്ത ചൂടിലായിരിക്കുമെന്നും വ്രതം 15 മണിക്കൂര്‍ വരെ നീളുന്നതിനാല്‍ ക്യത്യമായ ആരോഗ്യ സംരക്ഷണം ആവശ്യമാണെന്നും ഇസ്ലാമിക കാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.
ഒരു കാരണവശാലും അത്താഴം മുടക്കരുതെന്നും അത്താഴ സമയത്തും വ്രതാനുഷ്ഠാനം പൂര്‍ത്തിയാകുന്ന സമയത്തും ധാരാളം വെള്ളം കുടിക്കണമെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

റംസാനിലെ ആദ്യ പത്തില്‍ ചൂട് 42 ഡിഗ്രിയും അത് അവസാന പത്തിലേക്ക് കടക്കുന്നതോടെ 44 ഡിഗ്രിയിലേക്ക് എത്താനും സാധ്യതയുള്ളതായും ഇസ്ലാമിക് കാര്യ വകുപ്പ് കലണ്ടര്‍ സെക്ഷന്‍ മേധാവി അഷ്‌റഫ് നൂറുല്‍ ഹഖ് പറഞ്ഞു. ജൂണ്‍ ആറിനാണ് ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications