യുഎഇ പൊതുമേഖലയിലെ പെരുന്നാൾ അവധി അഞ്ച് ദിവസം
അബുദാബി: യുഎഇ പൊതുമേഖലയിലെ പെരുന്നാൾ അവധി ദിനം അധിക്രതർ പ്രഖ്യാപിച്ചു. വ്യാഴം വൈകീട്ട് മാസപ്പിറവി കണ്ട് വെള്ളിയാഴ്ച രാജ്യം പെരുന്നാൾ ആഘോഷിക്കുകയാണെങ്കിൽ വ്യാഴം മുതൽ ഞായർ വരെയുള്ള നാല് ദിനവും, വെള്ളിയാഴ്ച മാസപ്പിറവി കണ്ട് ശനിയാഴ്ചയാണ് പെരുന്നാൾ ആഘോഷിക്കുന്നതെങ്കിൽ വ്യാഴം മുതൽ തിങ്കൾ വരെ അഞ്ച് ദിവസവുമായിരിക്കും രാജ്യത്ത് പൊതു മേഖലയിൽ അവധി ഉണ്ടാവുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎഇ ഒൗദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു.

സ്വകാര്യ മേഖലയിലെ അവധി വരും മണിക്കൂറുകളിൽ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications