ദുബായ്: റംസാന്‍, ജോലിയില്‍ 2 മണിയ്ക്കൂര്‍ ഇളവ്

തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ഇളവ് നല്‍കിയത്. തൊഴിലാളികള്‍ക്ക് ഇളവ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് സാധ്യത.
തൊഴില്‍ നിയമത്തില്‍ പുതിയ ഭേദഗതി വരുത്തി പുറത്തിറക്കിയ സര്‍ക്കുലറിലാണ് സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് രണ്ട് മണിയ്ക്കൂര്‍ ജോലിയില്‍ ഇളവ് നല്‍കണമെന്ന് നിര്‍ദ്ദേശിയ്ക്കുന്നത്.
തൊഴില്‍ മന്ത്രി സാഖര്‍ ബിന്‍ ഘോബാഷ് ഷെയ്ഖ് ഖലീഫ ബിന്‍ സെയിദ് അല്‍ നഹ്യാന്‍, ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ക്ക് റംസാന്‍ ആശംസകള്‍ അറിയിച്ചു.












Click it and Unblock the Notifications